ഇന്ത്യന്‍ ഡ്രൈവറെ ആക്രമിച്ചതിന് 3 മാസം തടവ്

പോള്‍ ജോണ്‍ ബ്രോഡ്ഗന്‍ (48) എന്നയാളെയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ കോടതി ശിക്ഷിച്ചത്. ഇതാദ്യമായാണ് ഇത്തരമൊരു ആക്രമണ കേസില്‍ അതിവേഗത്തില്‍ ശിക്ഷാനടപടിയുണ്ടാകുന്നത്.
ആസ്‌ത്രേലിയയിലെ ബെല്ലാരറ്റ് ടൗണില്‍ വെച്ച് ടാക്‌സി ഡ്രൈവര്‍ സതീഷ്(24) എന്നയാളാണ് ആക്രമണത്തിനിരയായ ഇന്ത്യന്‍ വംശജന്‍. ഇയാളുടെ ടാക്‌സിയില്‍ യാത്ര ചെയ്തിരുന്ന ബ്രോഡ്ഗന്‍ ആദ്യം അസഭ്യവര്‍ഷം നടത്തുകയും പിന്നീട് സര്‍വീസ് സ്‌റ്റേഷനില്‍ എത്തി ഇയാളെ ആക്രമിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
അതേ സമയം മദ്യലഹരിയിലായിരുന്ന തന്നെ തെറ്റായ വഴിയിലൂടെയാണ് കൊണ്ടു പോകുന്നതെന്ന് തെറ്റിദ്ധരിച്ചത് കാരണമാണ് ഡ്രൈവറെ ആക്രമിച്ചതെന്ന് ബ്രോഡ്ഗന്‍ പറഞ്ഞു. ബ്രോഡ്ഗന്‍അമിതമായി മദ്യപിച്ചിരുന്നതിനാല്‍ കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ ഒന്നും ഓര്‍ക്കുന്നില്ല എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, പ്രതിക്ക് മൂന്ന് മാസം തടവ് ശിക്ഷ നല്‍കിയ കോടതി ഇത്തരം അക്രമങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കാനാവില്ല എന്ന് വ്യക്തമാക്കി.
വംശീയ ആക്രമണങ്ങളെ തുടര്‍ന്ന് നഷ്ടമായ പ്രതിഛായ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടയൊണ് പെട്ടെന്നുള്ള അറസ്റ്റും ശിക്ഷയും എന്ന് കരുതപ്പെടുന്നു.












Click it and Unblock the Notifications