കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ബസ് ചാര്‍ജ് വര്‍ധന: കേസ് മാറ്റി
കൊച്ചി: ബസ് ചാര്‍ജ്ജ് വര്ദ്ധനക്കേസ് അടുത്താഴ്ച പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവെച്ചു.
ചാര്‍ജ്ജ് വര്‍ദ്ധനക്ക് ശുപാര്‍ശചെയ്ത് നാറ്റ് പാക് നല്കിയ പഠന റിപ്പോര്‍ട്ട് മന്ത്രിസഭ വിശകലനം ചെയ്യുന്നതിനാലാണ് കേസ് അടുത്താഴ്ച പരിഗണിക്കാനായി മാറ്റിവെച്ചത്.
ബസ്, ഓട്ടോ, ടാക്സി നിരക്കുകള്‍ കൂട്ടണമെന്നാണ് നാറ്റ് പാക് റിപ്പോര്‍ട്ട് ശുപാര്‍ശചെയ്യുന്നത്. കിലോമീറ്ററിനുവരുന്ന ചെലവില്‍ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.
എന്നാല്‍ എത്രരൂപ വര്‍ദ്ധിപ്പിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഇതേതുടര്‍ന്നാണ് മന്ത്രിസഭ ഇക്കാര്യം ചര്‍ച്ചയ്ക്കായി മാറ്റിയത്.
നിരക്ക് വര്‍ദ്ധനവ് ആവശ്യപ്പെട്ട് സ്വകാര്യബസ് ഉടമകള്‍ അനിശ്ചിതകാല സമരം നടത്തിയിരുന്നു. പിന്നീട് സര്‍ക്കാരിന്റെയും കോടതിയുടെയും ഇടപെടലുകളെ തുടര്‍ന്ന് സമരം പിന്‍വലിക്കുകയായിരുന്നു.