നാഷണല്‍ ജിയോഗ്രാഫിക് സംഘത്തിന് തല്ല്

കുളക്കടവില്‍ കുളിച്ചു കൊണ്ടു നിന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ സംഘം ക്യാമറയില്‍ പകര്‍ത്തിയതാണ് പ്രശ്നം സൃഷ്ടിച്ചത്. ലോകപ്രശസ്തനായ ഡോക്യുമെന്‍ററി സംവിധായകന്‍ പോള്‍ നെല്‍സണ്‍ ഉള്‍പ്പെട്ട സംഘമാണ് മലയാളികളുടെ കൈച്ചൂട് അറിഞ്ഞത്.
കൊടിഞ്ഞിയിയെ ഇരട്ടക്കുട്ടികളെക്കുറിച്ച് ഡോക്യുമെന്‍ററി തയ്യാറാക്കാനാണ് സംഘം എത്തിയത്.
ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്ന വഴിക്കാണ് എടയപ്പാലത്ത് കുളക്കടവില്‍ സ്ത്രീകള്‍ കുളിക്കുന്ന രംഗം ഇവര്‍ ക്യാമറയിലാക്കിയത്. ഇതു കണ്ടുവന്ന നാട്ടുകാര്‍ സംഘത്തെ വളഞ്ഞു വച്ച് മര്‍ദ്ദിക്കുകയായിരുന്നു.
കുളക്കടവിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സംഘം ശ്രമിച്ചപ്പോള്‍ കുളിച്ചു കൊണ്ടിരുന്ന സ്ത്രീകള്‍ തന്നെ അത് വിലക്കിയിരുന്നു. എന്നാല്‍ അതു കാര്യമാക്കാതെ പോള്‍ നെല്‍സണും കൂട്ടരും ചിത്രീകരണം തുടരുകയായിരുന്നു.
ഇതില്‍ പ്രകോപിതരായ നാട്ടുകാര്‍ സംഘത്തെ ആക്രമിക്കുകയും അവര്‍ ചിത്രീകരിച്ച വീഡിയോ ടേപ്പുകള്‍ നശിപ്പിക്കുകയും ചെയ്തു.
നാഷണല്‍ ജ്യോഗ്രഫി ചിത്രീകരണ സംഘത്തിനെതിരെയും അവരെ ആക്രമിച്ചവര്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സംഘം പരാതിനല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് അമ്പതോളം പേര്‍ക്കെതിരെ കേസെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം നടന്നത്.
കേരളീയ ജീവിതശൈലി പരിചയപ്പെടുത്താനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും ദുരുദ്ദേശ്യങ്ങളില്ലായിരുന്നുവെന്നും പോള്‍ നെല്‍സണ്‍ പറഞ്ഞു.
കുളിക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ പകര്‍ത്തിയതു ചോദ്യംചെയ്തപ്പോള്‍ യൂറോപ്പില്‍ മാത്രമേ സംപ്രേഷണം ചെയ്യൂ എന്നാണ് സംഘം മറുപടി നല്‍കിയതെന്നും ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയിലാണ് നശിപ്പിക്കാന്‍ ആവശ്യപ്പെട്ടതെന്നും നാട്ടുകാര്‍ പറയുന്നു.












Click it and Unblock the Notifications