സിആര്‍പിഎഫും ബിഎസ്എഫും നയിക്കാന്‍ സഹോദരന്‍മാര്‍

മഹാരാഷ്ട്ര കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ വിക്രമിനെ സിആര്‍പിഎഫ് ഡയറക്ടര്‍ ജനറലായി നിയമിച്ചത് വെള്ളിയാഴ്ചയാണ്. ഇന്തോ-തിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ തലവനായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു ഇദ്ദേഹം.
കേരളാ ഡിജിപി സ്ഥാനത്തുനിന്ന് ബിഎസ്എഫ് ഡയറക്ടര്‍ ജനറലായ രമണ്‍ശ്രീവാസ്തവ ഒക്‌ടോബറില്‍ വിരമിക്കുമ്പോള്‍ വിക്രമിന് രണ്ട് വര്‍ഷത്തെ സര്‍വീസ് കൂടി ശേഷിക്കുന്നുണ്ട്. ഇരുവരും 1973 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥരാണ്.
സേനകളുടെ തലപ്പത്ത് സഹോദരന്‍മാര്‍ എത്തുന്നതോടെ ബിഎസ്എഫും സിആര്‍പിഎഫും തമ്മിലുള്ള പരമ്പരാഗത മത്സരത്തിനും വാശിയ്ക്കും അന്ത്യമാകുമെന്നാണ് കരുതപ്പെടുന്നത്. രാജ്യത്തെ ഏറ്റവും വലിയ അര്‍ദ്ധ സൈനിക വിഭാഗമായ സിആര്‍പിഎഫ് കലാപ നിയന്ത്രണത്തിലും ദുരന്തബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങളിലുമാണ് കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്നത്. എണ്ണത്തില്‍ രണ്ടാമത് നില്‍ക്കുന്ന ബിഎസ്എഫ് അതിര്‍ത്തി കാവലിനാണ് കൂടുതലായി നിയോഗിക്കപ്പെട്ടിരിയ്ക്കുന്നത്. അതേ സമയം വിഘടനവാദികള്‍ക്കും നക്‌സലുകള്‍ക്കും എതിരായ നീക്കങ്ങളില്‍ പലപ്പോഴും ഇരുസേനകളിലും സംയുക്തമായി പ്രവര്‍ത്തിക്കാറുണ്ട്.
വിക്രം ഉത്തര്‍ പ്രദേശ് കേഡറിലെയും രമണ്‍ കേരള കേഡറിലെയും ഉദ്യോഗസ്ഥരാണ് . കേരളത്തിന്റെ പൊലീസ് സേനയുടെ തലപ്പത്ത് സേവനമനുഷ്ഠിച്ചിട്ടുള്ള രമണ്‍ ശ്രീവാസ്തവ നേരത്തെ പല വിവാദങ്ങളിലും കുരുങ്ങിയിരുന്നു.












Click it and Unblock the Notifications