കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാസയുടെ ചാന്ദ്ര പര്യവേഷണത്തിന് വിലക്ക്

  • By Staff
Google Oneindia Malayalam News

Obama calls for end to US moon program
വാഷിംഗ്ടണ്‍: ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ അയക്കാനുള്ള അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയുടെ പദ്ധതിക്ക് പ്രസിഡന്റ് ബരാക്ക് ഒബാമ അനുമതി നിഷേധിച്ചു. 2020ല്‍ നടപ്പാക്കാനുദ്ദേശിച്ച ചാന്ദ്ര ദൗത്യ പദ്ധതിയാണ് ഫണ്ടില്ലന്ന കാരണത്താല്‍ ഒബാമ തടഞ്ഞത്. പുതിയ ബജറ്റിലേക്കുള്ള പദ്ധതി നിര്‍ദേശത്തിലാണ് ഒബാമ ഇക്കാര്യം സൂചിപ്പിച്ചത്.

പുതിയതായി വികസിപ്പിച്ച ഓറിയോണ്‍ ബഹിരാകാശ വാഹനത്തില്‍ മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനായിരുന്നു നാസയുടെ പദ്ധതി. 2003ല്‍ അന്നത്തെ പ്രസിഡന്റ് ബുഷാണ് ഈ പദ്ധതിക്ക് അനുമതി നല്‍കിയത്. ഇതിനോടകം 9 മില്യണ്‍ ഡോളറോളം പദ്ധതിയ്ക്ക് വേണ്ടി നാസ ചെലവഴിച്ചിട്ടുണ്ട്.

ബഹിരാകാശ പദ്ധതികള്‍ക്ക് കൂടുതല്‍ പണം ചെലവഴിക്കാന്‍ സാധിക്കാത്തതിനാല്‍ സ്വകാര്യ കമ്പനികളെ പദ്ധതികളില്‍ പങ്കാളികളാക്കണമെന്നും ചാന്ദ്രപദ്ധതികള്‍ നിര്‍ത്തിവെച്ച് ചൊവ്വയിലേക്ക് ശ്രദ്ധ തിരിയ്ക്കാനുമാണ് ഒബാമയുടെ നിര്‍ദ്ദേശം. ഒരു ലക്ഷം കോടി ഡോളറിന്റെ കമ്മി ബജറ്റ് ആണ് പ്രഖ്യാപിച്ചത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണു പദ്ധതി നിര്‍ദേശങ്ങളില്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X