മുംബൈ വിരുദ്ധ വൈറസ് പരക്കുന്നു: ബാല്‍ താക്കറെ

അഞ്ച് വര്‍ഷം മുമ്പ് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദ് തന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയത് രാഷ്ട്രീയലാഭത്തിന് വേണ്ടി ചില മാധ്യമങ്ങള്‍ ഉപയോഗിക്കുകയാണ്. ജൂതര്‍ക്കെതിരെ നാസി നേതാവ് ജിയോബെല്‍സ് നടത്തിയ പ്രചാരണ തന്ത്രത്തന് സമാനമാണിത്. അത് ശിവസേനയെ ബാധിക്കില്ല.
മഹാരാഷ്ട്രയ്ക്ക് മുംബൈ ലഭിച്ചതില്‍ പലരും അസ്വസ്ഥരാണെന്നും അക്കാര്യത്തില്‍ അത്ഭുതമില്ലെന്നും താക്കറെ പാര്‍ട്ടി പത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
2004 ല്‍ മിയാന്‍ ദാദുമായി കൂടിക്കാഴ്ച നടത്തിയ താക്കറെയ്ക്ക് ഷാരൂഖ് ഖാനെ വിമര്‍ശിക്കാന്‍ അവകാശമില്ലെന്ന് എന്‍സിപി എംഎല്‍എയും മുന്‍ മന്ത്രിയുമായ നവാബ് മാലിക് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് താക്കറെ തന്റെ നിലപാട് വിശദീകരിച്ചത്. ഷാര്‍ജാ കപ്പില്‍ ഇന്ത്യക്കെതിരെ നടന്ന മത്സരത്തില്‍ മിയാന്‍ദാദ് നടത്തിയ പ്രകടനത്തെ താക്കറെ അഭിനന്ദിച്ചു എന്നും മാലിക് ആരോപിച്ചിരുന്നു.
പാക് ക്രിക്കറ്റ് കളിക്കാരെ ഇന്ത്യയില്‍ കളിക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെടാനായിരുന്നു കൂടിക്കാഴ്ച. എന്നാല്‍, ശിവസേന ആവശ്യം തള്ളിക്കളയുകയായിരുന്നു എന്നും താക്കറെ ലേഖനത്തില്‍ വിശദീകരിയ്ക്കുന്നു.












Click it and Unblock the Notifications