വധശ്രമം: പാക് ശാസ്ത്രജ്ഞ കുറ്റക്കാരി

ചോദ്യം ചെയ്യലിനിടെ തോക്കെടുത്ത് ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിവയ്്ക്കാന്‍ ശ്രമിച്ചുവെന്നാണ് ആഫിയക്കെതിരെയുള്ള ആരോപണം. ആക്രമണത്തില്‍ നിന്ന് സൈനികരും എഫ്ബിഐ ഉദ്യോഗസ്ഥരും രക്ഷപെട്ടിരുന്നു.
2008 ജൂലൈയില്‍ അഫ്ഗാനിസ്ഥാനിലെ ഗാസ്‌നിയില്‍ ഗവര്‍ണറുടെ വസതിക്ക് സമീപം ഒരു കുട്ടിയുമായി ചുറ്റിത്തിരിയുകായിരുന്ന ആഫിയ സിദ്ദിഖിയെ അഫ്ഗാന്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ന്യൂയോര്‍ക്കിലെ വിവിധ സ്ഥലങ്ങളില്‍ ബോംബാക്രമണം നടത്താന്‍ പോകുന്നുവെന്ന് പല ഭാഷകളില്‍ എഴുതിയ കുറിപ്പുകളും മാരകമായ രാസവസ്തുക്കളും ഇവരില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് പറയുന്നു.
ഇതേത്തുടര്‍ന്ന് ആഫിയയ്ക്കു ഭീകര സംഘടനയായ അല്‍ ക്വയ്ദയുമായി അടുത്ത ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കറാച്ചിയിലെ ആഖാഖാന്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ഇവരെ 2003 മാര്‍ച്ച് ഒന്നുമുതല്‍ കാണാനില്ലായിരുന്നു. അമേരിക്കന്‍ അന്വേഷക ഏജന്‍സിയായ എഫ്ബിഐ കറാച്ചിയില്‍നിന്ന് ഇവരെ അന്നുതന്നെ അറസ്റ്റു ചെയ്‌തെന്നു പറയപ്പെടുന്നു. എഫ്ബിഐ അധികൃതര്‍ ഇവരെ അഞ്ചുവര്‍ഷം രഹസ്യ തടവറയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. അതല്ല തീവ്രവാദികളെ സഹായിക്കാന്‍ അഫ്ഗാനിലേയ്ക്ക് കടന്നതാണെന്നും പറയപ്പെടുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ ആഫിയ സിദ്ദിഖി നിഷേധിച്ചിട്ടുണ്ട്.












Click it and Unblock the Notifications