കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒളിച്ചോടുന്നവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം

  • By Lakshmi
Google Oneindia Malayalam News

Love
ദില്ലി: ഏറെക്കാലം പ്രണയിച്ചാലും കുടുംബത്തിന്റെ എതിര്‍പ്പും മറ്റ് സാമൂഹിക പ്രശ്‌നങ്ങളും കാരണം സമാധാനപരമായി ഒരുമിക്കാന്‍ കഴിയാത്ത കമിതാക്കള്‍ കണ്ടെത്തുന്ന വഴിയാണ് ഒളിച്ചോട്ടം.

ഒളിച്ചോടുന്നവര്‍ക്ക് സമൂഹം ഒരിക്കലും നല്ല പേര് നല്‍കാറില്ല. ജീവിതകാലമത്രയും ഒളിച്ചോടയവര്‍ എന്ന ലേബലും കൊണ്ട് നടക്കേണ്ടിവരുന്നവാണ് ഒളിച്ചോടിയവരില്‍ പലരും.

മാത്രമല്ല ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളിലും സാമൂഹികമായ വിലക്കുകള്‍ മറികടന്ന് ഒന്നിക്കുന്നവരെ നിഷ്‌കരുണം കൊന്നുതള്ളുന്നതാണ് നിലവിലുള്ള രീതിയ

എന്നാല്‍ ഇനിമുതല്‍ ഹരിയാന സ്വദേശികള്‍ക്ക് കണ്ണുമടച്ച് ഒളിച്ചോടാം താല്‍ക്കാലികമാണെങ്കിലും ഇവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ഹരിയാന സര്‍ക്കാറുണ്ട്.

വെറുതെ വിവാഹം ചെയ്തുകൊടുക്കല്‍ മാത്രമല്ല മറിച്ച് എല്ലാ ജില്ലകളിലെയും പൊലീസ് പാര്‍പ്പിട കേന്ദ്രത്തില്‍ ഇവര്‍ക്കായി താല്‍ക്കാലിക അഭയകേന്ദ്രങ്ങള്‍ അനുവദിക്കും.

ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തിലും സംരക്ഷണത്തിലുമായിരിക്കും ഈ അഭയകേന്ദ്രങ്ങള്‍. ഒളിച്ചോടിയെത്തുന്ന ദമ്പതികളുടെ ബന്ധുക്കളുടെ എതിര്‍പ്പും ആക്രമണ സാധ്യതയും ഒഴിവാകുന്നതോടെ ദമ്പതികളെ അവര്‍ക്കിഷ്ടമുള്ള സ്ഥലത്തേയ്ക്ക് പോകാന്‍ അനുവദിക്കം.

ജാതി, ഗോത്രം, തുടങ്ങിയ തടസ്സങ്ങള്‍ ഭേദിച്ച് വിവാഹം ചെയ്യുന്നവരെ ബന്ധുക്കളും ഗോത്ര പഞ്ചായത്തുകളും ചേര്‍ന്ന് വധിക്കുന്ന രീതി തടയാന്‍ വേണ്ടിയാണ് ഹരിയാന സര്‍ക്കാറിന്റെ പുതിയ പദ്ധതി.

ഇത്തരം ഒട്ടേറെ കൊലപാതക കഥകള്‍ ഉത്തരേന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നായി പുറത്തുവരാറുണ്ട്. മിക്കപ്പോഴും കമിതാക്കളെ കൊലപ്പെടുത്തുന്നത് അവരുടെ ബന്ധുക്കള്‍ തന്നെയായിരിക്കും.

ഓണര്‍ കില്ലിങ് എന്നാണ് പൊതുവെ ഈ രീതിയെ വിശേഷിപ്പിക്കുന്നത്. കുടുംബത്തിന്റെ മാനം കാക്കാന്‍ നാണക്കേടുണ്ടാക്കിയ അംഗത്തെ കൊന്നുകളയുകയെന്ന കാട്ടുനീതിയ്‌ക്കെതിരെ മനുഷ്യാവകാശപ്രവര്‍ത്തകരും സംഘടനകളും പലതവണ രംഗത്തെത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X