Get Updates
Get notified of breaking news, exclusive insights, and must-see stories!

പുനെയില്‍ സ്‌ഫോടനം; 9 മരണം

Pune Blast
പുനെ: നഗരത്തിലെ ഓഷോ ആശ്രമത്തിനടുത്തുള്ള ജര്‍മ്മന്‍ ബേക്കറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു. 53 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ജഹാംഗീര്‍, സാസൂണ്‍ ആശുപത്രികളിലാണു പ്രവേശിപ്പിച്ചിരിക്കുന്നത്.

കൊരേഗാവ് പാര്‍ക്കിലെ പ്രശസ്തമായ ജര്‍മന്‍ ബേക്കറിയില്‍ ശനിയാഴ്ച സന്ധ്യയ്ക്ക് 7.15ന് ആയിരുന്നു സ്‌ഫോടനം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. മരിച്ചവരില്‍ നാലു വിദേശ വനിതകളുമുണ്ട്.

ബേക്കറിക്കടുത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗ് ആരോ തുറക്കാന്‍ ശ്രമിക്കവേ പൊട്ടിത്തെറിക്കുകയായിരുന്നു. വിദേശ ടൂറിസ്റ്റുകള്‍ ധാരാളമായെത്തുന്ന സ്ഥലമാണ് ജര്‍മന്‍ ബേക്കറി. ടൂറിസ്റ്റുകളും വിദേശികളും തിങ്ങിനിറഞ്ഞിരുന്ന സമയത്തായിരുന്നു സ്‌ഫോടനം.

ആശുപത്രിയിലെത്തിച്ച മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാനാകാത്ത വിധം ഛിന്നഭിന്നമായി പോയിട്ടുണ്ടെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.

ഭീകരാക്രമണമാകാനാണു സാധ്യതയെന്ന് ദേശീയ ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള ദില്ലിയില്‍ പറഞ്ഞു. ആദ്യം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്നാണ് കരുതിയത്. എന്നാല്‍ പിന്നീട് നടത്തിയ വിദഗ്ധ പരിശോധനയില്‍ ബോംബ് സ്‌ഫോടനമാണെന്നു സ്ഥിരീകരിച്ചതായി പുണെ ജോയിന്റ് പൊലീസ് കമ്മിഷണര്‍ രാജേന്ദ്ര സോനവാനെ അറിയിച്ചു.

പതിനാലു മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യ പാക്ക് ചര്‍ച്ച 25നു തുടങ്ങുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണു സ്‌ഫോടനം. 2008 നവംബര്‍ 26നു മുംബൈയിലുണ്ടായ ഭീകരാക്രമണത്തിനുശേഷം രാജ്യത്തു നടന്ന വലിയ സ്‌ഫോടനമാണിത്.

തീവ്രവാദി വിരുദ്ധസേന പുണെയിലെത്തിയിട്ടുണ്ട്. ബോംബ് സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ധരും പൊലീസ് നായ്ക്കളും സംഭവസ്ഥലത്തു പരിശോധന തുടരുകയാണ്.

ദില്ലിയില്‍ നിന്നു ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരും പ്രത്യേക സിബിഐ സംഘവും രാത്രി തന്നെ സ്ഥലത്തെത്തി. പുണെയിലേക്കുള്ള എല്ലാ പ്രധാന റോഡുകളും അടച്ചു.

നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും എല്ലാ റയില്‍വേ സ്‌റ്റേഷനുകളും നിരീക്ഷണത്തിലാണ്. മുംബൈയിലും പൊലീസ് അതീവ ജാഗ്രത പുലര്‍ത്തുന്നു. അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി മുഖ്യമന്ത്രി അശോക് ചവാന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+