പുനെ സ്‌ഫോടനം: മരണം പത്തായി

സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് പേരെ പുനെയില്‍ നിന്നും മറ്റ് രണ്ട് പേരെ ഔറംഗാബാദില്‍ നിന്നുമാണ് പിടികൂടിയത്. പൊലീസ് കസ്റ്റഡിയിലായവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവരെ കുറിച്ചുളള വിവരങ്ങള്‍ പുറത്തു വിട്ടാല്‍ അത് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
അതേ സമയം, ആര്‍ഡിഎക്‌സും അമോണിയം നൈട്രേറ്റും സ്‌ഫോടനത്തിന് ഉപയോഗിച്ചതായി ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നതായി പൊലീസ് അറിയിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ട് ഭീകര വിരുദ്ധ സേനയ്ക്ക് ലഭിച്ചു. റിപ്പോര്‍ട്ട് ഉടന്‍ ആഭ്യന്തര മന്ത്രാലയത്തിനു കൈമാറുമെന്നും പുനെ പൊലീസ് നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു.












Click it and Unblock the Notifications