പത്മലോചനനെതിരെ കൊല്ലത്ത് പോസ്റ്ററുകള്‍

ആര്‍എസ്എസ് മേയറെ സിപിഎമ്മില്‍ നിന്ന് പുറത്താക്കുക, വര്‍ഗ്ഗ വഞ്ചകനെ തിരിച്ചറിയുക, രക്തസാക്ഷികളോട് നീതി പുലര്‍ത്തുക, മേയറുടെ മകളുടെ ആര്‍എസ്എസ് ബന്ധം അവസാനിപ്പിയ്ക്കുക എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളോടെ എആര്‍ ക്യാമ്പ്, കോര്‍പ്പറേഷന്‍ ഓഫീസ്, കളക്ടറേറ്റ് പരിസരം തുടങ്ങിയ ഇടങ്ങളിലാണ് പോസ്റ്ററുകള്‍ പതിച്ചിരിയ്ക്കുന്നത്. സിപിഎമ്മിന്റെ പേരിലാണ് പോസ്റ്ററുകളെങ്കിലും ആരാണ് ഇതിന് പിന്നിലെന്ന കാര്യം വ്യക്തമായിട്ടില്ല.
വിഭാഗീയത ശക്തമായി നിലനില്‍ക്കുന്ന കൊല്ലം ജില്ലാ പാര്‍ട്ടി ഘടകത്തില്‍ സിപിഎമ്മിലെ ഔദ്യോഗിക പക്ഷത്തോട് ചായ്‍വുള്ള നേതാവാണ് പത്മലോചനന്‍. അതുകൊണ്ട് തന്നെ പോസ്റ്ററുകള്‍ വിഎസ് പക്ഷക്കാരുടെ തന്ത്രമാണെന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വി എസ് പക്ഷം പരസ്യമായി അഭിപ്രായമൊന്നും ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല.
അതേ സമയം ബുധനാഴ്ച ചേരുന്ന സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് പത്മലോചനനന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യും. തനിയ്ക്ക് തെറ്റ് സംഭവിച്ചെന്ന് പത്മലോചനന്‍ തുറന്ന് പറഞ്ഞ സാഹചര്യത്തില്‍ താക്കീത് പരസ്യശാസന എന്നിവയില്‍ അച്ചടക്ക നടപടി ഒതുങ്ങുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications