കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതു ബജറ്റ് 2010-11 ഒറ്റനോട്ടത്തില്‍

  • By Ajith Babu
Google Oneindia Malayalam News

എക്സൈസ് തീരുവ 2 ശതമാനം കൂട്ടും
സേവന നികുതിയില്‍ വര്‍ദ്ധനവില്ല
സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചു
ഡീസലിനും പെട്രോളിനും ഒരു രൂപ വര്‍ദ്ധിയ്ക്കും
ടൂ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് നികുതിയിളവില്ല, കന്പനികളുടെ സര്‍ചാര്‍ജ്ജ് 7.5 ശതമാനമാക്കി.
12:44 PM

പ്രതിപക്ഷം ഇറങ്ങിപ്പോയി
പൊതു ബജറ്റിലെ നികുതി നിരക്ക് നിര്‍ദ്ദേശങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ലോക്സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
12:35 PM

എല്ലാ ഉത്പന്നങ്ങളുടെയും എകസ്സൈസ് തീരുവ 10 ശതമാനം കൂടും
സിമന്റ് വില വര്‍ദ്ധിയ്ക്കും
എല്ലാ ഉത്പന്നങ്ങളുടെയും എകസ്സൈസ് തീരുവ 10 ശതമാനം കൂടും
പെട്രോളിയം ഉത്പന്നങ്ങളുടെ എക്സൈസ് തീരുവ ഒരു രൂപ കൂട്ടി
നികുതി നിര്‍ദ്ദേശം സംബന്ധിച്ച പ്രഖ്യാപനങ്ങള തുടര്‍ന്ന് സഭയിലെ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചത് ബജറ്റവതരണത്തെ അല്‍പ സമയം തടസ്സപ്പെടുത്തി. പ്രതിഷേധങ്ങളെ വകവെയ്ക്കാതെ പ്രണബ് ബജറ്റവതരണം തുടരുകയാണ്.
12:30 AM

പെട്രോള്‍-ഡീസല്‍ വില കൂടും
സിഗരറ്റിനും പുകയിലയ്ക്കും വില കൂടും
കാര്‍, ഇരുചക്ര വാഹനങ്ങള്‍, എയര്‍ കണ്ടീഷനുകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയ്ക്ക് വില കൂടും
കൊച്ചിയില്‍ പ്രത്യേക ഏകജാലക സംവിധാനം
പദ്ധതി ചിലവില്‍ 15 ശതമാനം വര്‍ധന
2022ഓടെ 20,000 മെഗാവാട്ട് സൗരോര്‍ജ വൈദ്യുതി
12:24 AM

ആദായനികുതി നിരക്കില്‍ മാറ്റമില്ല
160000 രൂപ വരെ ആദായനികുതിയില്ല
1.5 ലക്ഷം മുതല്‍ 5 ലക്ഷം വരെ 10 ശതമാനം ആദായനികുതി
5 ലക്ഷം മുതല്‍ 8 ലക്ഷം വരെ 20 ശതമാനം ആദായനികുതി
എട്ട് ലക്ഷത്തിന് മുകളില്‍ 30 ശതമാനം ആദായനികുതി
ലഘൂകരിച്ച ആദായനികുതി ഫോം കൊണ്ടുവരും
12:17 PM

ധനക്കമ്മി 5.5 ശതമാനം
പ്രതീക്ഷിയ്ക്കുന്ന നികുതി വരുമാനം 746561 കോടി; പ്രതീക്ഷിയ്ക്കുന്ന ചെലവ് 117 749 കോടി
തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതിയ്ക്കായി 1900 കോടി. ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഈ വര്‍ഷം
ഭക്ഷ്യവിലപെരുപ്പം നിയന്ത്രിയ്ക്കാന്‍ നടപടികളെടുക്കും
പ്രകൃതി ദുരന്ത മേഖലകളിലെ കര്‍ഷകരുടെ വായ്പകളുടെ തിരിച്ചടവ് കാലാവധി ആറ് മാസം നീട്ടി
പാരന്പര്യേതര ഊര്‍ജ്ജ മേഖലയ്ക്ക് വിഹിതം വര്‍ദ്ധിപ്പിച്ചു
12:08 PM

പ്രതിരോധ മേഖലയ്ക്ക് 147 344 കോടി രൂപ
ഓരോ പുതിയ പെന്‍ഷന് അക്കൗണ്ടിനും സര്‍ക്കാര്‍ 1000 രൂപ നല്‍കും
കാര്‍ഷിക മേഖലാ വികസനത്തിന് 4000 കോടിയുടെ നാലിന പദ്ധതി
30ലക്ഷം പേര്‍ക്ക് ടെക്സ്റ്റൈല്‍സ് മേഖലയില്‍ പരിശീലനം
നന്ദര്‍ നിലേകനി അധ്യക്ഷനായി സാങ്കേതിക ഉപദേശക സമതി
12:00 PM

ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ക്ക് 2600 കോടി
അഞ്ചു മെഗാ ഭക്ഷ്യപാര്‍ക്കുകള്‍ സ്ഥാപിക്കും.
22300 കോടി കുടുംബ ക്ഷേമത്തിന്.
രാഷ്ട്രീയ കൃഷി വികാസ് യോജനയ്ക്ക് 300 കോടി
കയറ്റുമതിയ്ക്ക് 2 ശതമാനം പലിശ ഇളവ് തുടരും
വനിതകള്‍ക്കും കുട്ടികള്‍ക്കുമുള്ള സഹായം 50 ശതമാനം വര്‍ദ്ധിപ്പിച്ചു
തൊഴിലുറപ്പ് പദ്ധതിയിലുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്
11:56 AM

പ്രത്യേക സാന്പത്തിക മേഖലയ്ക്ക് പ്രോത്സാഹനം
ആരോഗ്യ മേഖലയ്ക്ക് 22300 കോടി
ഭവനവായ്പാ ഇളവിന്റെ കാലാവധി നീട്ടി
വിദ്യാഭ്യാസ മേഖലയ്ക്ക് 31,000 കോടി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്ക് 40100 കോടി
കാര്‍ഷിക മേഖലാ വികസനത്തിന് 4000 കോടി
11:53 AM

നഗരവികസനത്തിന് 5400 കോടി
അസംഘടിത മേഖലയ്ക്ക് സുരക്ഷാ ഫണ്ട് അനുവദിയ്ക്കും
ഗോവ ടൂറിസം വികസനത്തിന് 200 കോടി
നാഷണല്‍ ക്ലീന്‍ എനര്‍ജി ഫണ്ട് രൂപീകരിക്കും
കോള്‍ റെഗുലേറ്ററി അഥോറിറ്റി രൂപീകരിക്കും
അടിസ്ഥാന സൗകര്യ വികസനത്തിനായി മൊത്തം പദ്ധതിയുടെ 46 ശതമാനം വകയിരുത്തി
11:50 AM

3,750000 കോടി കാര്‍ഷിക വായ്പ ലക്ഷ്യം
ഇന്ദിര ആവാസ് യോജന പദ്ധതിയ്ക്ക് 10000 കോടി രൂപ
പുതിയ സ്വകാര്യ ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കും
കാര്‍ഷിക മേഖലയില്‍ 3,750000 കോടി വായ്പ ലക്ഷ്യം.
ഭക്ഷ്യശേഖരണത്തിനു സ്വകാര്യമേഖലയുടെ സഹായം തേടും.
റെയില്‍വേ നവീകരണത്തിന് 16752 കോടി ധനസഹായം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 950 കോടി രൂപ കൂടുതല്‍.
11:46 AM

ഗംഗ ശൂചീകരണ പദ്ധതിയ്ക്ക് 500 കോടി
റോഡ് നിര്‍മാണ വിഹിതം 13 ശതമാനം വര്‍ദ്ധിപ്പിച്ചു
ഗ്രാമീണ ധനകാര്യ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്താന്‍ കൂടുതല്‍ ഫണ്ട്
സാമൂഹിക മേഖലയില്‍ 1.37 ലക്ഷം കോടി ചെലവഴിയ്ക്കും
ഭക്ഷ്യ സുരക്ഷാ ബില്ലിന്റെ കരട് തയാറായി
11:43 AM

റെയില്‍വെയ്ക്ക് 16752 കോടി
വൈദ്യുതി ഉത്പാദനം വര്‍ദ്ധിപ്പിയ്ക്കും
അഞ്ച് സംസ്ഥാനങ്ങളില്‍ ഹരിത വിപ്ലവം
പൊതുമേഖല ബാങ്കിങ് മേഖലയ്ക്ക് 165000 കോടി എഫ്‍ഡിഐ നിക്ഷേപം വര്‍ദ്ധിപ്പിച്ചു
കൈത്തറി-കരകൗശല കയറ്റുമതിയുടെ പലിശ നിരക്കില്‍ ഇളവ്
11:38 AM

വികസനം എല്ലാവരിലേക്കും എത്തിയ്ക്കും
ഉത്പാദന മേഖലയില്‍ 20 വിര്‍ഷത്തിനിടയില്‍ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക്
അടിസ്ഥാന സൗകര്യ വികസനത്തിനായി 1,73,000 കോടി
ദിവസം 20 കിലോമീറ്റര്‍ എന്ന കണക്കില്‍ ദേശീയപാത നിര്‍മ്മിയ്ക്കും
11:32 AM

ഉത്തേജക പാക്കേജുകള്‍ പുനപരിശോധിയ്ക്കും
വളം സബ്സിഡി നയം പ്രഖ്യാപിയ്ക്കും
ഉത്തേജക പാക്കേജുകള്‍ പുനപരിശോധിയ്ക്കും
വരള്‍ച്ചാ ബാധിത സംസ്ഥാനങ്ങള്‍ക്ക് 4000 കോടി
പ്രത്യക്ഷ നികുതി കോഡ് 2012 ഓടെ
പൊതുകടം നിയന്ത്രിയ്ക്കാന്‍ ആറ് മാസത്തിനുള്ളില്‍ പദ്ധതികള്‍
11:27 AM

25000 കോടിയുടെ ഓഹരി വിറ്റഴിയ്ക്കല്‍ ലക്ഷ്യം
ചരക്ക് സേവന നികുതി 2011 മുതല്‍
25000 കോടിയുടെ ഓഹരി വിറ്റഴിയ്ക്കല്‍ ലക്ഷ്യം
സ്വകാര്യ ബാങ്കിങ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ്
നികുതി ഘടന കൂടുതല്‍ ലളിതമാക്കും
വിദേശ നിക്ഷേപത്തിന്‍ മേലുള്ള ചട്ടങ്ങള്‍ ലളിതമാക്കും
11:22 AM

ആളോഹരി വരുമാനം രണ്ടക്കത്തിലേക്ക് വരുത്തും
മാന്ദ്യ കാലത്ത് നടപ്പാക്കിയ ഉത്തേജക പദ്ധതികള്‍ ഫലപ്രദം. വളര്‍ച്ചാനിരക്കിലെ കുറവ് ആശങ്കാജനകം.
വളം സബ് സിഡിയില്‍ കുറവ് വരുത്തും.
പ്രത്യക്ഷ നികുതി സംവിധാനം ഏപ്രില്‍ ഒന്നു മുതല്‍
11:19 AM

സാന്പത്തിക മാന്ദ്യത്തെ ഇന്ത്യ അതിജീവിച്ചു
ഇന്ത്യന്‍ സന്പദ് രംഗം മെച്ചപ്പെട്ട നിലയിലാണെന്ന് മന്ത്രി
ഗ്രാമീണ മേഖലകളില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കണം.
ഉയര്‍ന്ന ജിഡിപിയിലേക്ക് തിരിച്ചെത്തുക വെല്ലുവിളി
ഒന്പത് ശതമാനം വളര്‍ച്ചാ നിരക്ക് മുഖ്യലക്ഷ്യം.
11:12 AM

ബജറ്റവതരണം ആരംഭിച്ചു
കേന്ദ്ര ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി 2010-11 സാന്പത്തിക വര്‍ഷത്തെ പൊതു ബജറ്റ് അവതരണം ആരംഭിച്ചു. രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കണമെന്ന് ബജറ്റ് അവതരണത്തിന് ആമുഖമായി പ്രണബ് പറഞ്ഞു.
11:00 AM

പ്രണബ് മുഖര്‍ജി രാഷ്ട്രപതി ഭവനിലെത്തി
ദില്ലി: 2010-11 സാമ്പത്തിക വര്‍ഷത്തെ പൊതു ബജറ്റ് അവതരിപ്പിയ്ക്കുന്നതിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി രാഷ്ട്രപതി ഭവനിലെത്തി.

പാര്‍ലമെന്റിന്റെ നോര്‍ത്ത് ബ്ലോക്കില്‍ നിന്ന് സഹമന്ത്രിമാര്‍ക്കൊപ്പമാണ് പ്രണബ് രാഷ്ട്രപതിയെ കാണാനെത്തിയത്. ബജറ്റ് അവതരണത്തിന് രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ സാങ്കേതിക അനുമതി നേടുന്നതിനാണ് ധനമന്ത്രി രാഷ്ട്രപതി ഭവനിലെത്തിയത്. ബജറ്റ് ധനമന്ത്രി രാഷ്ട്രപതിയെ കാണിയ്ക്കും.

വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ബജറ്റ് അവതരണം ആരംഭിക്കുക.
09:30 AM

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X