Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുക്കിയ ഇന്ധന വില നിവലില്‍വന്നു

Petrol Bunk
ദില്ലി: പുതുക്കിയ എണ്ണവില വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ നിലവില്‍വന്നു. പെട്രോളിനും ഡീസലിനും മൂന്നുരൂപയോളമാണ് വര്‍ധിപ്പിച്ചത്.

പെട്രോളിനും ഡീസലിനും എക്‌സൈസ്, കസ്റ്റംസ് തീരുവ കൂട്ടാന്‍ ബജറ്റില്‍ തീരുമാനിച്ചതാണ് ഇപ്പോഴത്തെ വിലവര്‍ധനവിന് കാരണം.

രാജ്യത്ത് ഇപ്പോള്‍ത്തന്നെ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വിലക്കയറ്റത്തിന് ആക്കം കൂട്ടാന്‍ മാത്രമേ ഈ വിലക്കയറ്റം ഉപകരിക്കുകയുള്ളുവെന്ന് നാലുപാടുനിന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

പെട്രോളിനും ഡീസലിനുമുള്ള സെന്‍ട്രല്‍ എക്‌സൈസ് തീരുവ ലിറ്ററിന് ഒരു രൂപ നിരക്കിലാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കസ്റ്റംസ് തീരുവ രണ്ടരശതമാനമായിരുന്നത് ഏഴരശതമാനമാക്കിയാണ് ഉയര്‍ത്തിയത്.

പെട്രോള്‍ വിലവര്‍ധനയില്‍ മാറ്റം വരുത്തില്ലെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി ശനിയാഴ്ച വ്യക്തമാക്കിയിട്ടുണ്ട്. വിലകുറയ്ക്കാനാണെങ്കില്‍ എന്തിന് കൂട്ടണം, വിലവര്‍ധന അനിവാര്യമാണ്-എന്നാണ് അദ്ദേഹം പറഞ്ഞത്.

പ്രതിപക്ഷവും യുപിഎ സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന പാര്‍ട്ടികളും ഇന്ധനവിലവര്‍ധനയില്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തുന്നത്. കോണ്‍ഗ്രസ് നേതൃത്വം പോലും വിലവര്‍ധനയില്‍ പ്രതിഷേധിച്ചിട്ടുണ്ട്. പെട്രോളിയം വില വര്‍ധന പ്രഖ്യാപിച്ച സമയം ശരിയായില്ലെന്നാണ് പെട്രോളിയം മന്ത്രി മുരളി ദിയോറ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+