കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്‍ക്കി ഭഗവാനും പ്രശ്നത്തില്‍

Google Oneindia Malayalam News

Kalki Bhagavan and Amma Bhagavan
ഹൈദരാബാദ്: ആള്‍ദൈവ പരമ്പരയിലെ മറ്റൊരാള്‍ കൂടി പ്രശ്നത്തില്‍. കഴിഞ്ഞ ദിവസം തെലുങ്ക് വാര്‍ത്താ ചാനലായ ടിവി9 പുറത്ത് വിട്ട വാര്‍ത്തയോടെയാണ് കല്‍ക്കി ഭഗവാന്‍ എന്നറിയപ്പെടുന്ന ആള്‍ ദൈവം പ്രശ്നത്തിലായത്. എല്ലായിപ്പോഴും ഭാര്യയോടൊപ്പം പ്രത്യക്ഷപ്പെടുന്ന കല്‍ക്കിയും ഭാര്യയും അറിയപ്പെടുന്നത് കല്‍ക്കി ഭഗവാന്‍ അമ്മ ഭഗവാന്‍ എന്നാണ്.

ആശ്രമത്തിലെത്തുന്ന സ്ത്രീകള്‍ക്ക് മയക്ക് മരുന്ന് ചേര്‍ത്ത വസ്തുക്കള്‍ കൊടുത്ത് അവരെ കല്‍ക്കി ഭഗവാന്റെ അടിമയാക്കി മാറ്റുകയാണത്രെ ഈയാള്‍ ചെയ്യുന്നത്. ടിവി9 ഈ വാര്‍ത്ത പുറത്ത് വിട്ടതോടെ ഭഗവാന്റെ ആശ്രമങ്ങളിലൊക്കെ അന്തേവാസികളുടേയും നാട്ടുകാരുടേയും തേരോട്ടം നടക്കുകയാണ്.

ആന്ധ്രയിലെ തിരുപ്പതി ജില്ലയിലെ വരദൈയപാലം എന്ന സ്ഥലത്തെ ആശ്രമത്തിലാണ് ആദ്യം കുപിതരായ നാട്ടുകാര്‍ ആക്രമണം നടത്തിയത്. 20‍ാളം വരുന്ന നാട്ടുകാരാണ് ആശ്രമത്തില്‍ കയറി ആളുകളെ തല്ലിയത്. പിന്നീട് കുറേ ആളുകള്‍ ആശ്രമത്തിന് പുറത്ത് കൂടി മുദ്രാവാക്യം വിളിയും ധര്‍ണയും നടത്തി. ഇതിനെ തുടര്‍ന്ന് ചെന്നൈയിലെ ആശ്രമത്തിലും ഇതേ സംഭവം ആവര്‍ത്തിച്ചു.

ടിവി9 നില്‍ വാര്‍ത്ത വന്നതിന് ശേഷം ചില പത്രങ്ങളും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചു. ആശ്രമത്തില്‍ മയക്ക് മരുന്ന് കടത്തും ലൈഗിക അരാജകത്ത്വവും നടക്കുന്നെന്നാണ് അക്രമവും ധര്‍ണയും നടത്തിയ ആളുകള്‍ ആരോപിയ്ക്കുന്നത്.

എന്നാല്‍ തിരുപ്പതിയിലെ ആശ്രമത്തിനടുത്തുള്ള ശ്രീ സിറ്റി എന്ന എസ് ഇ ഇസഡ് (പ്രത്യേക സാമ്പത്തിക മേഘല) ലെ ആളുകളാണ് അക്രമത്തിന് പിന്നിലെന്നാണ് ആശ്രമത്തിന്റെ വക്താവ് ലോകേശ് ദാസ പറയുന്നത്. ഈ എസ്ഇഇസഡ് പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നെന്ന് കാണിച്ച് ആശ്രമത്തിലെ ഒരു അന്തേവാസി ആന്ധ്ര ഹൈകോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരം തീര്‍ക്കാന്‍ അസത്യ വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുകയും ആക്രമണം നടത്തുകയും ചെയ്യുകയാണെന്നാണ് ആശ്രമ അധികൃതരുടെ നിലപാട്. എന്നാല്‍ ആക്രമണവുമായും പ്രതിഷേധവുമായും വാര്‍ത്തയുമായുമൊന്നും ഒരു ബന്ധവുമില്ലെന്ന് ശ്രീ സിറ്റി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിനയ് കുമാര്‍ നായിഡു എന്നാണ് തമിഴ്നാട്ടുകാരനായ ഈയാളുടെ പേര്. ആര്‍ക്കോട്ട് ജനിച്ച ഈയാള്‍ പല സമയങ്ങളില്‍ പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. മുക്തേശ്വര്‍, ശ്രീ കല്‍ക്കി ഭഗവാന്‍, ശ്രീ ഭഗവാന്‍ എന്നീ പേരുകളിലാണ് ഈയാള്‍ പല സമയങ്ങളില്‍ അറിയപ്പെട്ടിരുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X