ബംഗാളില്‍ തോല്‍ക്കുമെന്ന് പറഞ്ഞിട്ടില്ല: കാരാട്ട്

അടുത്ത തിരഞ്ഞെടുപ്പില്‍ ബംഗാളിലെ ഇടതുകോട്ട ശത്രുക്കളാല്‍ വളയപ്പെടുമെന്ന് പ്രകശ് കാരാട്ട് പറഞ്ഞതായി ബ്രിട്ടീഷ് മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്‍ എറിക് ഹോബ്‌സ്ബാം തന്റെ ഒരു ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു.
ഇത് വന്‍ വാര്‍ത്തയായ സാഹചര്യത്തിലാണ് കാരാട്ട് സിപിഎം മുഖപത്രമായ ദേശാഭീമാനിയിലൂടെ വിശദീകരണം നല്‍കിയിരിക്കുന്നത്.
കുറച്ച് മാസങ്ങള്‍ക്ക്് മുമ്പ് എറിക്കുമായി ഫോണില്‍ സംസാരിച്ചിരുന്നു. അന്ന് അദ്ദേഹത്തിന്റെ ചില മാക്‌സിയന്‍ വീക്ഷണങ്ങളെക്കുറിച്ച് മാത്രമാണ് ചര്‍ച്ച ചെയ്തതെന്ന് വാര്‍ത്താക്കുറിപ്പില്‍ കാരാട്ട് പറയുന്നു.
എന്തായാലും പാര്‍ട്ടിയ്ക്കുള്ളില്‍ സംഭവം ഏറെചര്‍ച്ചയായിട്ടുണ്ട്. 1977 മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ബംഗാള്‍ ഭരിക്കുന്നത്. അങ്ങനെയിരിക്കെ അവിടെ അടുത്ത തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പരാജയപ്പെടുമെന്ന് കാരാട്ട് പറഞ്ഞിരിക്കുമോ ഇല്ലയോ എന്ന വാദങ്ങളും പ്രതിവാദങ്ങളും നടക്കുകയാണ്.
കാരാട്ട് പറഞ്ഞകാര്യങ്ങള്‍ തന്നെയാണോ അതോ എറിക്കിന്റെ സ്വന്തം വീക്ഷണങ്ങള്‍ തന്നെയാണോ ലേഖനത്തില്‍ ഉള്ളത് എന്നകാര്യത്തില്‍ വ്യക്തതയില്ല. എന്തുതന്നെയായാലും ദേശീയമാധ്യമങ്ങളെല്ലാം തന്നെ വന്‍ പ്രധാന്യത്തോടെയാണ് ഇതുസംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
ബംഗാളില്‍ തിരഞ്ഞെടുപ്പ് അടുത്തുവരുകയാണ്. ഇപ്പോഴത്തെ ഇടതുസര്‍ക്കാര്‍ നയങ്ങളും ഭൂമി ഏറ്റെടുക്കല്‍ പ്രശ്‌നങ്ങളുമെല്ലാം അടുത്ത തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് നിര്‍ണായകമാകുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
ഭൂമി ഏറ്റെടുക്കലും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ബംഗാളില്‍ സിപിഎം വിരുദ്ധ വികാരം സൃഷ്ടിച്ചിട്ടുണ്ടെന്നുതന്നെയാണ് പറയപ്പെടുന്നത്. കാരാട്ട് പറഞ്ഞുവെന്ന അവകാശവാദം ശരിയാണെങ്കിലും അല്ലെങ്കിലും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇതുസംബന്ധിച്ച് ജനം തീരുമാനമെടുക്കുമെന്നുറപ്പാണ്.












Click it and Unblock the Notifications