ന്യൂനപക്ഷ പദവി:പ്രസ്താവനയില്‍ മന്ത്രി ഖേദിച്ചു

മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഒരു മണിക്കൂറോളം സഭ നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു
പ്രതിപക്ഷത്തുനിന്ന് കെഎം മാണി വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് ശൂന്യവേളയില്‍ നോട്ടീസ് നല്‍കിയതോടെയാണ് സഭ പ്രക്ഷുബ്ധമായത്.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.ഉത്തരവ് പിന്‍വലിച്ച് പുതിയ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി എംഎ ബേബി അറിയിച്ചു. എന്നാല്‍ പുതിയ ഉത്തരവ് സഭയില്‍ വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഉത്തരവിറക്കാനുള്ള നിര്‍ദ്ദേശം മാത്രമാണ് മന്ത്രി നല്‍കിയതെന്നും സഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രി ക്ഷമാപണം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടര്‍ന്ന് സഭ വീണ്ടും ചേര്‍ന്നപ്പോള്‍ മന്ത്രി ഖേദം പ്രകടിപ്പിക്കുകയായിരുന്നു.












Click it and Unblock the Notifications