ലാവലിന്‍: ഹര്‍ജി പരിഗണിച്ചതില്‍ അപാകതയില്ല

സുപ്രീം കോടതി ചട്ടമനുസരിച്ചായിരുന്നു നടപടി. രജിസ്ട്രാര്‍ കോടതിയുടെ നിര്‍ദേശം അനുസരിച്ചാണു കേസ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്- കോടതി അറിയിച്ചു.
പിണറായിയുടെ ഹര്‍ജി നേരത്തെ പട്ടികയില്‍ ഉള്‍പ്പെട്ടതു ചോദ്യംചെയ്ത് സുപ്രീം കോടതിയുടെ വിവരാവകാശ ഓഫീസര്‍ മുന്‍പാകെ അഭിഭാഷകനായ സുള്‍ഫിക്കര്‍ അലി നല്‍കിയ അപേക്ഷയ്ക്കു മറുപടിയായാണ് കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ജഡ്ജിമാരായ ആര്‍.വി രവീന്ദ്രന്‍, അഫ്താബ് ആലം എന്നിവരുടെ ബെഞ്ച് പരിഗണിക്കുന്ന കേസുകളുടെ പട്ടികയിലാണു പിണറായിയുടെ റിട്ട് ഹര്‍ജിയുള്ളത്.
അപേക്ഷയോ നിര്‍ദേശമോ ഇല്ലെങ്കില്‍ പിണറായിയുടെ കേസ് ഇത്രവേഗം പരിഗണിക്കാന്‍ കാരണമെന്ത്, ഫയലില്‍ സ്വീകരിച്ച കേസുകള്‍ വാദത്തിനായി പരിഗണിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെ, ഇപ്പോള്‍ അന്തിമ വാദത്തിനു പരിഗണിക്കുന്ന സിവില്‍ ക്രിമിനല്‍ കേസുകള്‍ ഏതൊക്കെ, അപേക്ഷ നല്‍കിയാല്‍ കേസ് പരിഗണിക്കുന്നതിനു മുന്‍ഗണന ലഭിക്കുമോ, പിണറായി വിജയന്റെ കേസില്‍ മുന്‍ഗണന നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നോ തുടങ്ങിയ ചോദ്യങ്ങളാണ് സുള്‍ഫിക്കര്‍ അലി ഉന്നയിച്ചത്.












Click it and Unblock the Notifications