യൂറിയ മറിച്ചുവില്‍പന: പ്രതിപക്ഷം ഇറങ്ങിപ്പോയി

പ്രതിപക്ഷത്തുനിന്ന് വിഡി സതീശനാണ് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. കേന്ദ്രം നല്‍കിയ യൂറിയ വ്യവസായിക ആവശ്യങ്ങള്‍ക്ക് മറിച്ചുവില്‍ക്കുകയാണെന്ന് സതീശന്‍ ആരോപിച്ചു. കഴിഞ്ഞ നാലു വര്‍ഷമായി സംസ്ഥാനം ഇതാണ് ചെയ്യുന്നത്.
ആരോപണം സംബന്ധിച്ച് ഏത് അന്വേഷണത്തിനും സര്‍ക്കാര്‍ സന്നദ്ധമാണെന്ന് കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു. പ്രതിപക്ഷം നിര്‍ദ്ദേശിക്കുന്ന ഉദ്യോഗസ്ഥനെ തന്നെ അന്വേഷണത്തിന് നിയോഗിക്കാം. കൃഷിവകുപ്പ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ മറുപടിയില്‍ തൃപ്തനായ സ്പീക്കര്‍ നോട്ടീസിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതില്‍നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്നും ഇറങ്ങിപ്പോയി.
കേന്ദ്രസര്‍ക്കാര്‍സബ്‌സിഡിയോടെ ലഭിച്ച യൂറിയ കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി മറിച്ചുനല്‍കിയത് വിവാദമായിരുന്നു. കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഈ വില്‍പന നടന്നതെന്നും അന്വേഷണത്തിന് കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനെ തന്നെ ചുമതലപ്പെടുത്തുന്നത് ശരയല്ലെന്നും വിഡി സതീശന്‍ പിന്നീട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.












Click it and Unblock the Notifications