കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂറുമാറ്റം: സിപിഎം കൗണ്‍സിലര്‍ക്ക് സസ്‌പെന്‍ഷന്‍

  • By Ajith Babu
Google Oneindia Malayalam News

CPM
കൊല്ലം: കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്ത സിപിഎം അംഗം ടി വേണുഗോപാലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്തു. ഒരു വര്‍ഷത്തേക്കാണ് അച്ചടക്ക നടപടി. അടിയന്തര മായി ചേര്‍ന്ന സിപിഎം കൊല്ലം ഏരിയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

പാര്‍ട്ടി കൊല്ലം ഏരിയാ കമ്മിറ്റിയംഗവും സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ് വേണുഗോപാല്‍. കോര്‍പറേഷന്‍ പൊതുമരാമത്തു സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ അധ്യക്ഷനായ ഇദ്ദേഹത്തിന്റെ പേരു മേയര്‍ സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നു. വോട്ട് അസാധുവാക്കിയ മറ്റൊരു കൗണ്‍സിലറായ ബേസിന്‍ ലാലിനോട് അച്ചടക്കലംഘനത്തിനു വിശദീകരണം തേടാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

ഇടതുപക്ഷത്തിന് വന്‍ ഭൂരിപക്ഷമുള്ള കോര്‍പറേഷനില്‍ സിപിഎം. സ്ഥാനാര്‍ഥി അഡ്വ വി രാജേന്ദ്രബാബു മേയറായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും കൂറുമാറ്റം പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. പാര്‍ട്ടി സ്ഥാനാര്‍ഥിക്കു പകരം കോണ്‍ഗ്രസിലെ ജോര്‍ജ് ഡി കാട്ടിലിനാണു വേണുഗോപാല്‍ വോട്ട് ചെയ്തത്. അബദ്ധത്തില്‍ വോട്ട് മാറിയപ്പോയതാണെന്ന വിശദീകരണവുമായി വേണുഗോപാല്‍ രംഗത്തെത്തിയിരുന്നെങ്കിലും പാര്‍ട്ടി അതൊന്നും മുഖവിലയ്‌ക്കെടുത്തില്ല.

ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍എസ്പിയുടെ രണ്ടു വനിതാ കൗണ്‍സിലര്‍മാരുടെ വോട്ടും അസാധുവായി. രാജ്യസഭാ സീറ്റ് നിഷേധിച്ചതിലുള്ള പ്രതിഷേധസൂചകമായി ആര്‍എസ്പി വോട്ട് അസാധുവാക്കിയതാണെന്ന് സിപിഎം സംശയിക്കുന്നുണ്ട്.

ആര്‍എസ്എസ് ചടങ്ങില്‍ പങ്കെടുത്തതിനു സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ എന്‍ പത്മലോചനനെ പാര്‍ട്ടി അംഗത്വത്തില്‍നിന്നും മേയര്‍ സ്ഥാനത്തുനിന്നും നീക്കിയതിനേത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X