റഷ്യന്‍ യുവതി ഗോവ ഹോട്ടലില്‍ മരിച്ച നിലയില്‍

എലീന എന്ന മുപ്പത്തിമൂന്നുകാരിയെയാണ് വടക്കന്‍ ഗോവയിലെ അറാപോറാ പ്രദേശത്തെ ഹോട്ടല്‍ മുറിയില്‍ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുറി അകത്തു നിന്നു പൂട്ടിയിരുന്നു. എലീനയില്‍ നിന്നു പ്രതികരണമില്ലാതായപ്പോള്‍ മറ്റൊരു കീ ഉപേയോഗിച്ച് മുറി തുറന്ന ഹോട്ടല്‍ ജീവനക്കാരാണ് സംഭവം ആദ്യം കണ്ടത്.
ആറു ദിവസം മുന്‍പാണ് എലീന ടൂറിസ്റ്റ് വിസയില്‍ ഗോവയിലെത്തിയതെന്നും മാര്‍ച്ച് 24ന് തിരികെ പോവുമായിരുന്നെന്നും പൊലീസ് ഇന്‍സ്‌പെക്ടര്‍ മഞ്ജു നാഥ് ദേശായി അറിയിച്ചു.
പൊലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. ഗോവയില്‍ വിദേശികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വീണ്ടും വീണ്ടും വാര്‍ത്തയാകുന്നതിനിടെയാണ് പുതിയ സംഭവം.
2010ഇൌ വര്‍ഷം ജനുവരിയില്‍ ഒന്‍പതു വയസുകാരിയായ റഷ്യന്‍ പെണ്‍കുട്ടി ഗോവയില്‍ മാനഭംഗത്തിനിരയായിരുന്നു. ഏകദേശം 40,000 റഷ്യക്കാര്‍ വര്‍ഷം തോറും ഗോവ സന്ദര്‍ശിക്കുന്നുവെന്നാണ് ഔദ്യോഗിക കണക്ക്.












Click it and Unblock the Notifications