36കാരിയായ ഭാര്യയെ 40000രൂപയ്ക്ക് വിറ്റു

ആസാദ് നഗര്‍ സ്വദേശിയായ ഇര്‍ഫാന്‍ മിയാനാണ് ഭാര്യയെ വിറ്റ് കാശുണ്ടാക്കിയത്. മുംബൈയില്‍ ഒരു ജോലി ശരിയായിട്ടുണ്ടെന്നും അവിടേക്ക് പോകണമെന്നും തെറ്റിദ്ധരിപ്പിച്ച് ഇര്‍ഫാന്‍ ഭാര്യയെ ഔറംഗാബാദില്‍ നിന്നും മുംബൈയില്‍ കൊണ്ടുവന്നു.
മുംബൈയിലെത്തിയശേഷം ഇവര്‍ ഒരു അപരിചിതന്റെ വീട്ടിലാണ് ചെന്നത്. റിഹാനയെ അവിടെയാക്കി താന്‍ ഉടന്‍ വരാമെന്നും പറഞ്ഞ് ഇര്‍ഫാന്‍ പുറത്തേയ്ക്ക് പോയി. എന്നാല്‍ ഇയാള്‍ പിന്നീട് തിരിച്ചുവന്നില്ല.
പിന്നീട് വീട്ടുടമസ്ഥനാണ് ഇര്‍ഫാന്‍ അവരെ തനിക്ക് വിറ്റതാണെന്ന കാര്യം വ്യക്തമാക്കിയത്. ഉടന്‍തന്നെ റിഹാന സ്വന്തം വീട്ടുകാരെ വിളിച്ച് വിവരം ധരിപ്പിച്ചു. മുംബൈയിലെത്തിയ കുടുംബാംഗങ്ങള്‍ നാല്‍പതിനായിരം രൂപ വീട്ടുടമസ്ഥന് നല്‍കി റിഹാനയെ മോചിപ്പിക്കുകയായിരുന്നു.
ഔറംഗാബാദില്‍ തിരിച്ചെത്തിയ ഇവര്‍ ഇര്‍ഫാനെതിരെ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ സംഭവ ദിവസം മുങ്ങിയ ഇര്‍ഫാന്‍ പിന്നെ ഇതേവരെ പൊങ്ങിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
ഇയാള്‍ക്കും മൂന്ന് കുടുംബാംഗങ്ങള്‍ക്കുമെതിരെ പൊലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ രണ്ടാം ഭാര്യയ്‌ക്കൊപ്പം ഝാര്‍ഖണ്ഡിലേയ്ക്ക് കടന്നിട്ടുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്. ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.












Click it and Unblock the Notifications