നിത്യാനന്ദയുടെ പേരില്‍ ഏഴ് കുറ്റങ്ങള്‍ ചുമത്തി

ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചും നിത്യാനന്ദയുടെ ശിഷ്യനായിരുന്ന ലെനിന്‍ കറുപ്പനും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത് എന്ന് ബിദദി പൊലീസ് പറഞ്ഞു.
ചെന്നൈയില്‍ നിന്നുള്ള ലഭിച്ച രേഖകളും പരാതികളും തമിഴില്‍ ആയതു കാരണമാണ് കര്‍ണാടകയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ താമസം നേരിട്ടതെന്നും പൊലീസ്് അറിയിച്ചു. തമിഴില്‍ എഴുതിയ എഫ്‌ഐആര്‍ മൊഴിമാറ്റം നടത്തി വ്യാഴാഴ്ചയാണ് ബിദദിയില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്തത്.
ബലാത്സംഗം, വിശ്വാസത്തെ തകര്‍ക്കല്‍, വഞ്ചന, പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുക തുടങ്ങിയ ഏഴ് കുറ്റങ്ങളാണ് നിത്യാനന്ദനു മേല്‍ ചുമത്തിയിരിക്കുന്നത്.
ഇപ്പോള്‍ ഹരിദ്വാറില്‍ ഉണ്ടെന്ന് കരുതുന്ന നിത്യാനന്ദന്‍ ഉടന്‍ തന്നെ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മടക്ക യാത്രയില്‍ അറസ്റ്റ് ഒഴിവാക്കാന്‍ വിമാനത്തിലും ട്രെയിനിലുമുള്ള യാത്ര ഒഴിവാക്കി റോഡ് മാര്‍ഗ്ഗമാവും സഞ്ചരിക്കുകയെന്നാണ് സൂചന.
അതേസമയം, സ്വാമി നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പരസ്പര ധാരണയോടെയാണ് രഞ്ജിതയുമായുള്ള സ്വകാര്യ സന്ദര്‍ഭങ്ങള്‍ ഉണ്ടായതെന്നും നിത്യാനന്ദയുടെ അഭിഭാഷകന്‍ വാദിച്ചേക്കും. ലെനിന്‍ കറുപ്പനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും ആശ്രമാധികൃതര്‍ നീക്കം നടത്തുന്നുണ്ട്.
കേസുമായി മുന്നോട്ടുപോകുന്നതിനിടെ ലെനിനിന്റെ മൊഴിയെടുക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications