നിയമസഭയില്‍ കയ്യാങ്കളി; 2 എംഎല്‍എമാര്‍ക്ക് പരിക്ക്
ജയ്പൂര്‍: സസ്‌പെന്‍ഷനിലായ ബിജെപി എംഎല്‍എ ബലം പ്രയോഗിച്ച് പുറത്താക്കാന്‍ മാര്‍ഷല്‍മാര്‍ ശ്രമിച്ചത് രാജസ്ഥാന്‍ നിയമസഭയില്‍ കയ്യാങ്കളിയ്ക്കിടയാക്കി. മാര്‍ഷല്‍മാരുടെ ബലപ്രയോഗത്തിനിടെ ബിജെപി എംഎല്‍എമാരായ സിങ് കോലി, ഗുലാബ് ചന്ദ് കത്താരിയ എന്നിവര്‍ക്ക് പരിക്കേറ്റു.
സഭയില്‍ മോശമായി പെരുമാറിയതിനും നടപടികള്‍ തടസപ്പെടുത്തിയതിനും ബിജെപിയുടെ ചീഫ് വിപ്പ് ആര്‍എസ് രാത്തോഡിനെ ഒരു വര്‍ഷത്തേയ്ക്ക് കഴിഞ്ഞദിവസം സ്പീക്കര്‍ സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍ വെള്ളിയാഴ്ച സഭ ചേര്‍ന്നപ്പോള്‍ രാത്തോഡ് സന്നിഹിതനായി.
സഭയില്‍ അപരിചിതര്‍ക്ക് ഇരിക്കാനാവില്ലെന്നും സസ്‌പെന്‍ഷനിലായ രാത്തോഡ് പുറത്തുപോകണമെന്നും സ്പീക്കര്‍ ദീപേന്ദര്‍ സിങ് ആവശ്യപ്പെട്ടു. രാത്തോഡിനെ പുറത്താക്കാന്‍ നിയമസഭാ ഉപനേതാവ് ജിഎസ് തിവാരിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഇതോടെ ബിജെപി അംഗങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യവുമായി സഭയുടെ നടുത്തളത്തിലിറങ്ങി. സിപിഎം, ജെഡിയു അംഗങ്ങളും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. രാത്തോഡിനെ പുറത്താക്കാന്‍ മാര്‍ഷര്‍മാരോട് സ്പീക്കര്‍ നിര്‍ദ്ദേശിച്ചു.
മാര്‍ഷല്‍മാര്‍ രംഗത്തിറങ്ങിയതോടെ ബിജെപി അംഗങ്ങള്‍ രാത്തോഡിന് ചുറ്റും അണിനിരന്നു. ഇതിനിടെയുണ്ടായ പിടിവലിയിലാണ് രണ്ട് അംഗങ്ങള്‍ക്ക് ചെറിയ പരിക്കേറ്റത്. ബഹാദുര്‍ സിങ് കോലിയുടെ വിരലിനും കാലിനും ചെറിയ പരിക്കുകളാണ് ഏറ്റത്.












Click it and Unblock the Notifications