Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹോദരിമാരുടെ ആത്മഹത്യ: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

Suicide
തിരുവനന്തപുരം: സഹോദിമാരുടെ ആത്മഹത്യയെത്തുര്‍ന്ന് ഒളിവില്‍പ്പോയ കോവളത്തെ റിസോര്‍ട്ട് ഉടമ പൊലീസ് വലയിലായതായി സൂചന. പെരുനാട് വെണ്‍കുറിഞ്ഞി സ്വദേശികളായ ബിന്ദു(16), സിന്ധു(17) എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റുചെയ്തത്.

കോവളം ലൈറ്റ്‌ഹൌസിനു സമീപം ബാംബൂ പ്‌ളാനറ്റ് റിസോര്‍ട്ട് നടത്തുന്ന തിരുവനന്തപുരം കഞ്ഞിക്കുഴി മൂലവിളാകം ഗോകുലദീപത്തില്‍ ഗോപാലകൃഷ്ണന്‍(32) ആണ് പിടിയിലായത്. 24 മണിക്കൂറിനുള്ളില്‍ ഗോപാലകൃഷ്ണന്റെ അറസ്റ്റു രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.

ഗോപാലകൃഷ്ണന്റെ ബിസിനസിലെ പങ്കാളിയെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഗോപാലകൃഷ്ണനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

സംഭവത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പെരുനാട് സ്വദേശി മനോജിന്റെ അറസ്റ്റ് വെള്ളിയാഴ്ച രാത്രി രേഖപ്പെടുത്തിയിരുന്നു. മനോജിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടികളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് മനോജിന്റെയും ഗോപാലകൃഷ്ണന്റെയും മേല്‍ ചുമത്തിയിരിക്കുന്നത്.

ബിന്ദുവും സിന്ധുവും ലൈംഗികപീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുള്ളതായി പൊലീസ് പറഞ്ഞു. ഇവരുടെ ശരീരസ്രവങ്ങള്‍ ഫോറന്‍സിക് ലാബിലേക്കു പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇതിന്റെ റിപ്പോര്‍ട്ട് വന്നെങ്കില്‍ മാത്രമേ കൂടുതല്‍വിവരങ്ങള്‍ അറിവാവുകയുള്ളു. വ്യാഴാഴ്ചയാണ് ബിന്ദുവിനേയും സിന്ധുവിനേയും റബ്ബര്‍തോട്ടത്തിലെ പുകപ്പുരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+