രാജശേഖര റെഡ്ഡിയുടെ ഭാര്യ മന്ത്രിയായേയ്ക്കും

റെഡ്ഡിയുടെ മരണത്തോടെ ഒഴിവുവന്ന സീറ്റിലേയ്ക്ക് പുലിവെന്തുലയില്‍നിന്ന് എതിരില്ലാതെയാണ് അവര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
റെഡ്ഡിയുടെ മരണത്തെത്തുടര്‍ന്ന് മകന്‍ ജഗന്‍മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിപദത്തിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഹൈക്കമാന്‍ഡ് അനുകൂലിച്ചിരുന്നില്ല
ജഗന്‍പക്ഷത്തിന്റെ സമ്മര്‍ദവും വിമതസ്വരവും ഇപ്പോഴും പാര്‍ട്ടിയില്‍ നിലനില്ക്കുന്ന സാഹചര്യത്തിലാണ് വിജയലക്ഷ്മിയെ മന്ത്രിയാക്കാന്‍ നീക്കം നടക്കുന്നത്.
നിയമസഭാംഗമായെങ്കിലും വിജയലക്ഷ്മി സഭാസമ്മേളനങ്ങളില്‍ ഹാജരാകാറില്ല. എങ്കിലും നേതൃത്വത്തിന്റെ സമ്മര്‍ദം വന്നാല്‍ അവര്‍ മന്ത്രിസ്ഥാനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. എന്തായാലും ഏഴുമാസത്തിനുശേഷം നടക്കുന്ന ആദ്യ പുനഃസംഘടനയില്‍ അവര്‍ ഉണ്ടാകുമെന്ന അഭ്യൂഹം ശക്തമാണ്.
നിയമസഭാസമ്മേളനം കഴിഞ്ഞ് റോസയ്യ ദില്ലിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയെക്കണ്ട് വിജയലക്ഷ്മിയുടേതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications