Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്തില്‍ ബോംബ്: പ്രതിയെ തിരിച്ചറിഞ്ഞു

Kingfisher
തിരുവനന്തപുരം: ബാംഗ്ലൂരില്‍നിന്നെത്തിയ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ നാടന്‍ബോംബ് വെച്ചയാളെ പോലീസ് കണ്ടെത്തി.

വിമാനത്താവളത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന നെടുമങ്ങാട് സ്വദേശിയാണ് ബോംബ് വെച്ചത്. മറ്റൊരാളോടുള്ള വ്യക്തിവിരോധം തീര്‍ക്കാനാണ് വിമാനത്തില്‍ ബോംബ് വച്ചതെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.

യൂണിവേഴ്‌സല്‍ എന്ന സ്വകാര്യകമ്പനിയുടെ ജീവനക്കാരനായ ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടില്ല. സംഭവത്തിന് തീവ്രവാദബന്ധമില്ലെന്നാണ് ആദ്യനിഗമനം.

വിമാനത്താവളത്തിലെ എല്ലാ കരാര്‍ജീവനക്കാരെയും കഴിഞ്ഞ ഒരാഴ്ചയായി ചോദ്യം ചെയ്തിട്ടും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല, ഇതിനിടെയാണ് പ്രതി കുറ്റം സമ്മതിച്ചത്.

ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ വിമാനം മടങ്ങിപ്പോകുന്നതിന് തൊട്ടുമുമ്പ് നടത്തിയ ശുചീകരണ ജോലിക്കിടെയാണ് പത്രക്കടലാസ്സില്‍ പൊതിഞ്ഞ നിലയില്‍ നാടന്‍ബോംബ് കണ്ടെത്തിയത്. പോലീസും സിവില്‍ ഏവിയേഷന്‍ വകുപ്പും സിഐഎസ്എഫും പ്രത്യേകം അന്വേഷണം നടത്തുന്നുണ്ടായിരുന്നു.

നെടുമങ്ങാട്ട് നിന്നുള്ളപത്രക്കടലാസിനൊപ്പം ബോംബ് പൊതിയാന്‍ ചോദ്യപ്പേപ്പറും ഉപയോഗിച്ചിരുന്നു ഇതുരണ്ടുമാണ് നിര്‍ണായക തെളിവുകളായത്.

സംസ്ഥാനപോലീസിന്റെ ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയില്‍ പൊട്ടാസ്യം ക്ലോറൈഡ്, അലൂമിനിയം പൊടി, സള്‍ഫര്‍, തിരി എന്നിവ സ്‌ഫോടകവസ്തുവിനുള്ളിലുള്ളതായി കണ്ടെത്തിയിരുന്നു. തിരികത്തിച്ചാല്‍ ഉടന്‍ പൊട്ടിത്തെറിക്കാവുന്ന നിലയിലാണ് ഇത് നിര്‍മിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+