കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts

ബിജെപി പ്രവര്‍ത്തകന്റെ ശവക്കല്ലറയില്‍ ബോംബ്
കണ്ണൂര്‍: മുഴുപ്പിലങ്ങാടി പൊതു ശ്മാശനത്തില്‍ ബിജെപി പ്രവര്‍ത്തകന്റെ ശവക്കല്ലറയില്‍ നിന്നും നാല് സ്റ്റീല്‍ ബോംബുകള്‍ പൊലീസ് കണ്ടെടുത്തു. ആളൊഴിഞ്ഞ വീട്ടില്‍ നിന്നും പറമ്പില്‍ നിന്നുമൊക്കെ ബോംബ് ലഭിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു കല്ലറയ്ക്കുള്ളില്‍ നിന്നും ബോംബ് കണ്ടെടുക്കുന്നത്.
2005 ല്‍ രാഷ്ട്രീയ സംഘടനത്തില്‍ കൊല്ലപ്പെട്ട എം സൂരജിന്റെ കല്ലറയ്ക്കുള്ളില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ബോംബുകള്‍. ടൈല്‍സ് പാകിയ കല്ലറയ്ക്കുള്ളില്‍ ബോംബ് എങ്ങനെ എത്തിയെന്ന കാര്യം വ്യക്തമല്ല.
ബുധനാഴ്ച രാത്രി ഒന്നും വ്യാഴാഴ്ച ഉച്ചയോടെ മൂന്നും ബോംബുകള്‍ പോലീസ് നിര്‍വീര്യമാക്കി. സൂരജിന്റെ പിതാവിന്റെയും സഹോദരന്റെയും സാന്നിദ്ധ്യത്തിലാണ് കല്ലറ തുറന്നത്.
Comments
Story first published: Thursday, April 1, 2010, 16:37 [IST]