കൂട്ടമാനഭംഗം: ശിക്ഷ 12500 രൂപ പിഴ

കൂട്ടബലാല്‍സംഗത്തെത്തുടര്‍ന്ന് നീതിതേടി പഞ്ചായത്തിനെ സമീപിച്ച ഒരു സ്്ത്രീയ്ക്കാണ് ഈ ഗതി. കേസ് തീര്‍പ്പാക്കിയ പഞ്ചായത്ത് സ്ത്രീയ്ക്ക് 12500 രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് വിധിച്ചത്.
പരാതിയുമായി ആദ്യം പൊലീസിനെ സമീപിച്ചുവെങ്കിലും അവര്‍ കേസെടുക്കാന്‍ തയ്യാറായില്ലത്രേ. പിന്നീടാണ് യുവതി പഞ്ചായത്തിനെ സമീപിച്ചത്. എന്നാല്‍ സംഭവം മാധ്യമങ്ങള്‍ വഴി പുറത്തറിഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കൂട്ടബലാല്‍സംഗം എന്നതിന് പകരം അപമാനിക്കാന്‍ ശ്രമം എന്ന പേരിലാണ് കേസ് രജിസ്റ്റര്‍ചെയ്തിരിക്കുന്നതെന്ന് മാത്രം. ഖേര ഗ്രാമത്തിലുള്ള സ്ത്രീയ്ക്കാണ് ഈ ദുര്‍വിധി വന്നിരിയ്ക്കുന്നത്.
നാട്ടുകാരായ ഏതാനും ഗുണ്ടകള്‍ ചേര്‍ന്ന് മാര്‍ച്ച് 27നാണ് ഇവരെ മാനഭംഗപ്പെടുത്തിയത്. ഗുണ്ടകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഭയന്നാണ് പൊലീസ് മാനഭംഗത്തെ വെറും അപമാനിക്കല്‍ ശ്രമമായി കേസില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.












Click it and Unblock the Notifications