Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസ്ഥാനം മാറ്റാന്‍ കൊച്ചി ടീമുടമകള്‍ ശ്രമിച്ചു

ദില്ലി: കൊച്ചി ഐപിഎല്‍ ടീം വിവാദം കൂടുതല്‍ ചൂടുപിടിയ്ക്കുന്നു. ടീമിന്റെ ആസ്ഥാനം അഹമ്മദാബാദിലേക്കു മാറ്റാന്‍ ടീം ഉടമകള്‍ ശ്രമം നടത്തിയതായി കേന്ദ്ര കൃഷി മന്ത്രി ശരത് പവാര്‍ പറഞ്ഞു.

കൊച്ചി ടീമില്‍ 38 ശതമാനം ഓഹരിയുള്ള അംഗങ്ങളാണ് ആസ്ഥാനം മാറ്റാന്‍ ശ്രമം നടത്തിയത്. ടീമിന്റെ രൂപീകരണത്തിനു മുന്‍പാണ് അഹമ്മദാബാദ് ആസ്ഥാനമാക്കി ടീം വേണമെന്ന ആവശ്യവുമായി എത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.

കൊച്ചി ടീം ഉടമകളില്‍ നാലുപേരാണു തന്നെ സമീപിച്ചത്. ഇതു സംബന്ധിച്ച ചര്‍ച്ച മുന്നോട്ടു പോയില്ലെന്നും പവാര്‍ വ്യക്തമാക്കി. എന്നാല്‍ ഇവരുടെ പേരു വെളിപ്പെടുത്താന്‍ പവാര്‍ തയാറായില്ല.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂരും ലളിത് മോഡിയും റോണ്‍ഡിവൂ കണ്‍സോഷ്യവുമെല്ലാമുള്‍പ്പെട്ട വിവാദത്തിന് കൂടുതല്‍ എരിവു പകര്‍ന്നു കൊണ്ടാണ് പുതിയ വെളിപ്പെടുത്തലുമായി, ഇന്ത്യന്‍ ക്രിക്കറ്റ് ഭരണത്തിന്റെ ചുക്കാന്‍ പിടിച്ചിട്ടുള്ള പവാര്‍ രംഗത്തെത്തിയത്.

ഐപിഎല്‍ ലേലത്തിന് മുന്‍പ് അഹമ്മദാബാദ് ആസ്ഥാനമാക്കി ടീം രൂപീകരിയ്ക്കുന്നതിന് താല്‍പ്പര്യമുണ്ടെന്നറിയിച്ച് ചിലര്‍ വന്നിരുന്നതായി നേരത്തേ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പറഞ്ഞിരുന്നു.

അതിനിടെ നരേന്ദ്ര മോഡിയും രാജസ്ഥാനില്‍ നിന്നുള്ള വസുന്ധര രാജെ സിന്ധ്യയുമടക്കമുള്ള ബിജെപി നേതാക്കള്‍ കൊച്ചി ടീമിനെതിരെ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് ടീം ഉടമകളിലൊരാളായ സത്യജിത് ഗെയ്ക്ക്‌വാദ് ദില്ലിയില്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+