Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാംഗ്ലൂരില്‍ വീണ്ടും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി

Another bomb found in B'lore stadium
ബാംഗ്ലൂര്‍: ശനിയാഴ്ച ഇരട്ട സ്‌ഫോടനം നടന്ന ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്തുനിന്ന് ഞായറാഴ്ച രാവിലെ രണ്ടു കിലോയോളം വരുന്ന സ്‌ഫോടക വസ്തു കണ്ടെടുത്തു. എംജി റോഡില്‍ മഹാത്മാ ഗാന്ധി പ്രതിമയ്ക്ക് സമീപം മഞ്ഞ സഞ്ചിയില്‍ പൊതിഞ്ഞ നിലയിലാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്.

സ്‌ഫോടക വസ്തു ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കിയതിന് ശേഷം വിദഗ്ദ പരിശോധനയ്ക്കായി ഫോറന്‍സിക് വകുപ്പിന് കൈമാറി. ബോംബ് കണ്ടെത്തിയ സ്ഥലം ദേശീയ അന്വേഷണ ഏജന്‍സി അധികൃതര്‍ പരിശോധിച്ചു.

ശനിയാഴ്ച ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്- മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ മത്സരം തുടങ്ങുന്നതിന് മുന്‍പായിരുന്നു ഇരട്ട സ്‌ഫോടനങ്ങള്‍. വെകിട്ട് 3.30 ഓടെയുണ്ടായ സ്‌ഫോടനങ്ങള്‍ പൊലീസുകാരടക്കം 12 പേര്‍ക്ക് പരിക്കേറ്റിരുന്നു. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല.

അമോണിയം നൈട്രോ ഗ്ലിസറിന്‍ ജലാറ്റിന്‍ സ്റ്റിക്കാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് ഫോറന്‍സിക് അധികൃതരുടെ പ്രാഥമിക നിഗമനം. മൈക്രോചിപ്പ് ടൈമര്‍ ഉപയോഗിച്ചായിരുന്നു സ്‌ഫോടനം നടത്തിയത്. സ്‌ഫോടനം സംബന്ധിച്ച് യാതൊരു വിധ സൂചനകളും പൊലീസിന് ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+