കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരാട്ടിന്റെയും പവാറിന്റെയും ഫോണ്‍ ചോര്‍ത്തി

  • By Super
Google Oneindia Malayalam News

Phone
ദില്ലി: സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ടും എന്‍ സി പി നേതാവും കേന്ദ്രമന്ത്രിയുമായ ശരത് പവാറും ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കളുടെ ഫോണ്‍സന്ദേശങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റ് ചോര്‍ത്തിയതായി ഔട്ട് ലുക്ക് വാരിക റിപ്പോര്‍ട്ട് ചെയ്തു.

ഐപിഎല്‍ കമ്മിഷണര്‍ ലളിത് മോഡിയുമായി കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളാണ് ചോര്‍ത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്, ബിഹാര്‍ മുഖ്യന്ത്രി നിതീഷ് കുമാര്‍, ് തുടങ്ങിയവരുടെ ഫോണ്‍ സംഭാഷണങ്ങളും ചോര്‍ത്തിയതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്്.

ഐപിഎല്‍ വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് എന്‍സിപി അധ്യക്ഷന്‍ കൂടിയായ പവാറിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയതെന്നു ലേഖനത്തില്‍ പറയുന്നു. ടീമുകളുടെ ലേലം സംബന്ധിച്ച നടപടികളുടെ അണിയറ നീക്കങ്ങള്‍ പലതും ത ഈ ഫോണ്‍ സംഭാഷണത്തിലുണ്ടത്രേ.

ഇന്ത്യ -യുഎസ് ആണവ കരാര്‍ സംബന്ധിച്ച സിപിഎം നിലപാടുകള്‍ മനസ്സിലാക്കുന്നതിനു വേണ്ടിയാണു 2008 ജൂണില്‍ പ്രകാശ് കാരാട്ടിന്റെ ഫോണ്‍ ചോര്‍ത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ചു പഞ്ചാബിലെ ഒരു കോണ്‍ഗ്രസ് നേതാവുമായി 2007 ഫെബ്രുവരിയില്‍ ദിഗ്വിജയ് സിങ് നടത്തിയ ഫോണ്‍ സംഭാഷണമാണു സര്‍ക്കാര്‍ ചോര്‍ത്തിയത്.

കേന്ദ്രത്തില്‍ നിന്നു കൂടുതല്‍ ഫണ്ട് ലഭിക്കുന്നതിനെപ്പറ്റി 2007 ഒക്ടോബറില്‍ നിതീഷ് കുമാര്‍ സഹപ്രവര്‍ത്തകനുമായി നടത്തിയ സംഭാഷണവും ചോര്‍ത്തപ്പെട്ട സംഭാഷണങ്ങളിലുണ്ട്.

ഫോണ്‍ ചോര്‍ത്തല്‍ പ്രശ്‌നം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നു പ്രധാന പ്രതിപക്ഷ കക്ഷിയായ ബിജെപി വ്യക്തമാക്കി. ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ വന്‍ ഒച്ചപ്പാടുണ്ടാകുമെന്ന് ഏതാണ് ഉറപ്പായിക്കഴിഞ്ഞു.

തീവ്രവാദികളുടെയും നികുതിവെട്ടിപ്പുകാരുടെയും ഫോണ്‍ ചോര്‍ത്തുന്നതു രാജ്യസുരക്ഷയെ മുന്‍നിര്‍ത്തിയാണെന്ന് അവകാശപ്പെടാം. എന്നാല്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തലിനെ ന്യായീകരിക്കാനാവില്ലെന്നു ബിജെപി രാജ്യസഭാ ഉപനേതാവ് എസ്.എസ് അലുവാലിയ അഭിപ്രായപ്പെട്ടു.

പ്രശ്‌നം രാജ്യസഭയില്‍ ഉന്നയിക്കുമെന്നു സിപിഐ നേതാവ് ഡി. രാജയും പറഞ്ഞു. ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും പട്ടാളഭരണത്തിലേതു പോലെ സര്‍ക്കാര്‍ പെരുമാറരുതെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X