തരൂരിന് മാധ്യമങ്ങളെ കാണാന്‍ നിയന്ത്രണം

ഐപിഎല്‍ വിവാദത്തില്‍ ഘടക കക്ഷിയായ എന്‍സിപിയുമായുള്ള ബന്ധം കൂടുതല്‍ തകരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണത്രേ തരൂരിനോട് മാധ്യമങ്ങളില്‍ നിന്നും വിട്ടിനില്‍ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ശനിയാഴ്ച തിരുവനന്തപുരത്തെത്തുന്ന തരൂരിനോട് അവിടെ നടത്താനിരുന്ന മാധ്യമ സമ്മേളനത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
ശനിയാഴ്ച ഉച്ചയോടെ തരൂര്‍ സ്വന്തം മണ്ഡലമായ തിരുവനന്തപുരത്തെത്തും. മന്ത്രിസ്ഥാനം രാജിവച്ച ശേഷം ആദ്യമായാണ് തരൂര്‍ തിരുവനന്തപുരത്തെത്തുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇന്റര്‍നെറ്റ് കൂട്ടായ്മയും ഒരുക്കിയ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം തരൂര്‍ മാധ്യമപ്രവര്‍ത്തകരെ കാണുമെന്നായിരുന്നു നേരത്തേ വാര്‍ത്തയുണ്ടായിരുന്നത്്.
രാജിവച്ചതിനു ശേഷം മാധ്യമങ്ങളെ കാണാന്‍ കൂട്ടാക്കാതിരുന്ന തരൂര്‍ തിരുവനന്തപുരത്ത് മാധ്യമ സമ്മേളനം നടത്തുന്നത് ദേശീയ മാധ്യമങ്ങള്‍ വന്‍പ്രാധാന്യത്തോടെയാണ് കണ്ടിരുന്നത്.
എന്നാല്‍, തരൂരിന്റെ ഭാഗത്തു നിന്നും എന്‍സിപിയെ പ്രകോപിപ്പിക്കുന്ന എന്തെങ്കിലും പരാമര്‍ശം ഉണ്ടായാല്‍ അത് ധന ബില്ല് പാസാക്കുന്നതിനെ ബാധിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഭയക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ഏപ്രില്‍ 27 ധന ബില്‍ പാസാവണമെങ്കില്‍ എന്‍ സി പിയുടെ പിന്തുണ കോണ്‍ഗ്രസിന് അത്യാവശ്യമാണ്. ഇപ്പോള്‍, ഐപിഎല്‍ വിവാദത്തില്‍ എന്‍സിപി മന്ത്രിമാരായ പ്രഫുല്‍ പട്ടേലിന്റെയും ശരദ് പവാറിന്റെയും പേരുകള്‍ കൂടി ഉയര്‍ന്നു വന്നിട്ടുണ്ട്.
ഇതിനിടെ യുപിഎ സര്‍ക്കാര്‍ പവാറിന്റെ ഫോണ്‍ സന്ദേശം ചോര്‍ത്തി എന്ന വാര്‍ത്തയും കോണ്‍ഗ്രസ്എന്‍സിപി സഖ്യത്തിനു ഉലച്ചില്‍ സൃഷ്ടിക്കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.












Click it and Unblock the Notifications