Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോസഫിന്റേത് വഞ്ചന: പിണറായി

Pinarayi Vijayan
വടകര: രാഷ്ട്രീയ സദാചാരത്തിന് വിരുദ്ധമായ പ്രവൃത്തിയാണ് പിജെ ജോസഫിന്റേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

രാഷ്ട്രീയമോ നയപരമോ ആയ കാരണങ്ങളാലല്ല പിജെ ജോസഫ് ഇടതുമുന്നണി വിടുന്നത്. മുന്നണി വിടുന്ന തീരുമാനത്തിലേക്ക് എത്തിയതിന് വ്യക്തമായ കാരണങ്ങളൊന്നും പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ന്യൂനപക്ഷങ്ങളെ പരിഗണിയ്ക്കുന്നില്ലെന്ന് എല്‍ഡിഎഫ് യോഗത്തിലൊന്നും ജോസഫ് വിഭാഗം പരാതി പറഞ്ഞിട്ടില്ല. മറ്റ് പല ലക്ഷ്യങ്ങളുമാണ് ജോസഫിനുള്ളതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്ന് പിണറായി ചൂണ്ടിക്കാട്ടി.

പിസി തോമസിന്റെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒഞ്ചിയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി.

എല്ലാ വിഷയങ്ങളും മുന്നണിക്കകത്ത് പരിശോധിക്കാറുണ്ട്. ഒരു ഘട്ടത്തിലും ജോസഫ് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല. ജോസഫിന്റെ പാര്‍ട്ടി എടുത്ത നിലപാടിന്റെ ഭാഗമായാണ് അവര്‍ എല്‍ഡിഎഫിന്റെ ഭാഗമായത്. ഇക്കാലമത്രയും യുഡിഎഫിനെ എതിര്‍ക്കുന്ന നിലപാടാണ് ജോസഫ് സ്വീകരിച്ചത്.

ജോസഫിനെ യുഡിഎഫില്‍ എടുക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിട്ടുണ്ട്. നേരത്തെ പല വിഷയങ്ങളില്‍ ജോസഫിനെതിരെ യുഡിഎഫ് നേതാക്കള്‍ ആരോപണമുന്നയിച്ചിട്ടുണ്ട്. ഇതെല്ലാം ഉപ്പ് തൊടാതെ വിഴുങ്ങേണ്ടി വരുന്നതിലെ പ്രയാസമാണ് കോണ്‍ഗ്രസുകാര്‍ക്ക്. എന്തെല്ലാം നടക്കുമെന്ന് കണ്ടറിയണം.

പിജെ ജോസഫിനെ മാണി വിഭാഗത്തിലേയ്ക്ക് എത്തിച്ചത് കത്തോലിക്കാ സഭയാണെന്നുള്ള ആരോപണത്തോടും പിണറായി പ്രതികരിച്ചു. െ്രെകസ്തവ സഭ ആവശ്യപ്പെട്ടുവെന്നാണ് പറയുന്നത്. ഇതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ ഇപ്പോള്‍ ഞാനാളല്ല. അങ്ങനെ സഭാ നേതൃത്വം പ്രവര്‍ത്തിക്കുമെന്ന് കരുതുന്നില്ല.

ഇങ്ങനെയാണ് സംഭവമെങ്കില്‍ അത് ജനാധിപത്യരീതിയില്‍ നിന്നുള്ള വ്യതിചലിയ്ക്കലാണ്. ഏത് മതമായാലും മതപരമായ കാര്യത്തില്‍ ഒതുങ്ങിനില്‍ക്കണം. ഏത് ബിഷപ്പ് ഈ നിലപാടു സ്വീകരിച്ചാലും അത് തിരുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+