കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിലില്‍ നിത്യാനന്ദയ്ക്ക് സ്വാത്വിക ഭക്ഷണം

  • By Lakshmi
Google Oneindia Malayalam News

Nithyananda
ബാംഗ്ലൂര്‍: ആശ്രമത്തിലെ പട്ടുമെത്തയില്‍ തരുണീമണികളുടെ ഉഴിച്ചിലും തടവലുമേറ്റ് കഴിഞ്ഞിരുന്ന നിത്യാനന്ദ പ്രത്യേക സൗകര്യങ്ങളൊന്നുമില്ലാതെ ജയില്‍മുറിയില്‍. വെള്ളിയാഴ്ചയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്ത നിത്യാനന്ദയെ രാമനഗരം ജില്ലാ ജയിലിലേയ്ക്ക് കൊണ്ടുവന്നത്.

പുതിയ സാഹചര്യത്തില്‍ ഉറങ്ങാന്‍ നന്നേ ബുദ്ധിമുട്ടിയ നിത്യാനന്ദ ശനിയാഴ്ച കാലത്ത് തീര്‍ത്തും വൈകിയാണത്രേ ഉറക്കമുണര്‍ന്നത്. മറ്റെല്ലാ തടവുകാര്‍ക്കും നല്‍കുന്നതില്‍ കൂടുതല്‍ ഒരു സൗകര്യവും ജയിലില്‍ നിത്യാനന്ദയ്ക്ക് അനുവദിച്ചിട്ടില്ല.

മുറിയില്‍ ഒരു ഫാന്‍ ഉണ്ടെന്നതൊഴിച്ചാല്‍ മറ്റൊരു സൗകര്യവുമില്ലെന്ന് ചുരുക്കം. പിന്നെ നിത്യാനന്ദയ്ക്ക് കിട്ടിയ മറ്റൊരു സൗജന്യം എന്തെന്നാല്‍ ജയില്‍ ഭക്ഷണം കഴിയ്‌ക്കേണ്ട പകരം ബിദദിയിലെ ആശ്രമത്തില്‍ നിന്നും കൊണ്ടുവരുന്ന സ്വാത്വിക ഭക്ഷണം കഴിയ്ക്കാം.

നിത്യാനന്ദയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ അനുയായി ഭക്താനന്ദയും ജയിലിലുണ്ട്. ജയിലിലെ സൗകര്യങ്ങില്‍ താന്‍ സംതൃപ്തനാണെന്ന് നിത്യാനന്ദ പറഞ്ഞിട്ടുണ്ടത്രേ. തൈര് സാദവും, പഴങ്ങളും മറ്റുമാണ് ആശ്രമത്തില്‍ നിന്നും നിത്യാനന്ദയ്ക്കുവേണ്ടി കൊണ്ടുവരുന്നത്. ജയില്‍ ഡോക്ടര്‍ പരിശോധിച്ചതിന് ശേഷം മാത്രമേ ഭക്ഷണം നിത്യാനനദയ്ക്ക് കൊടുക്കാന്‍ അനുവാദമുള്ളു.

കുളിക്കുന്നസമയത്തുമാത്രമാണത്രേ നിത്യാനന്ദ കിടക്കവിട്ടെഴുന്നേല്‍ക്കുന്നത്. അല്ലാത്തസമയമത്രയും കിടക്കുകതന്നെയാണെന്ന് ജയില്‍ വൃത്തങ്ങള്‍ പറയുന്നു. ഇതിനിടെ യോഗ, ധ്യാനം, വായന ഇതെല്ലാം നടക്കുന്നുണ്ട്. ഇവയെല്ലാം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് നിത്യാനന്ദ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

നിത്യാനന്ദയെ കൊണ്ടുവന്നതിനെത്തുടര്‍ന്ന് രാമനഗരം ജയിലിന്റെ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. നിത്യാനന്ദയെ ഇപ്പോള്‍ സ്്ത്രീകളുടെ സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

ഈ സെല്ലുകളുടെ സ്ഥാനമാണിതിന് കാരണമെന്നും ജയിലിനുള്ളില്‍ത്തന്നെ നിത്യാനനന്ദയ്‌ക്കെതിരെ എന്തെങ്കിലും ആക്രമണങ്ങള്‍ ഉണ്ടായേയ്ക്കാമെന്ന് ഭീതി നിലനില്‍ക്കുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു.

സുരക്ഷാ കാരണങ്ങള്‍ കൊണ്ടാണ് സ്വാമിയെ വനിതാ സെല്ലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. മെയ്് 12നാണ് നിത്യാനന്ദയുടെ ജുഡീഷ്യല്‍ കസ്റ്റഡി അവസാനിയ്ക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X