ഒളിക്യാമറക്കേസ് പ്രതിയ്ക്ക് ഉപാധികളോടെ ജാമ്യം
കോഴിക്കോട്: സാഗര്‍ ഹോട്ടലിലെ ടോയ്‌ലറ്റ് ക്യാമറ കേസിലെ പ്രതി അഖില്‍ ജോസിനു ജില്ലാ ജഡ്ജി എം.പി ഇസ്മായില്‍ ഉപാധികളോടെ ജാമ്യം അനുവദിച്ചു.
അന്വേഷണം കഴിയുന്നതുവരെ മൊബൈല്‍ഫോണ്‍ ക്യാമറ ഉള്‍പ്പെടെ ഒരുവിധത്തിലുള്ള ക്യാമറയും ഉപയോഗിക്കരുതെന്നും നടക്കാവ് പൊലീസ് സ്‌റ്റേഷന്റെ പരിധി വിട്ടുപോകരുതെന്നുമുള്ള കര്‍ശന നിര്‍ദ്ദേശത്തോടെയാണ് ജാമ്യം അനുവദിച്ചത്. ഒന്നിടവിട്ട ദിവസങ്ങളില്‍ നടക്കാവ് പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നേരത്തെ രണ്ടുതവണ അഖിലിന്റെ ജാമ്യ ഹര്‍ജി ജില്ലാ സെഷന്‍സ് കോടതി നിരസിച്ചിരുന്നു. ഇപ്പോള്‍ ഒരു ലക്ഷം രൂപ വീതമുള്ള രണ്ട് ആള്‍ ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഹോട്ടലിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന അഖില്‍ ജോസ് 41 ദിവസമായി ജില്ലാ ജയിലില്‍ റിമാന്‍ഡിലായിരുന്നു. ഹോട്ടലിലെ സ്ത്രീകളുടെ ടോയ്‌ലറ്റില്‍ ക്യാമറ ഫോണ്‍ വച്ച് ചിത്രീകരിച്ചതിനാണ് പിടിയിലായത്. കോഴിക്കോട് ജില്ലയിലെ മലയോര കുടിയേറ്റ ഗ്രാമമായ കൂരാച്ചുണ്ട് സ്വദേശിയാണ് ഇയാള്‍.












Click it and Unblock the Notifications