കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൈരോണ്‍ സിങ് ശെഖാവത്ത് അന്തരിച്ചു

  • By Lakshmi
Google Oneindia Malayalam News

BS Shekhawat
ജയ്പൂര്‍: മുന്‍ ഉപരാഷ്ട്രപതിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ഭൈരോണ്‍ സിംഗ് ശെഖാവത്ത് അന്തരിച്ചു. 87 വയസ്സായിരുന്നു. ജയ്പൂരിലെ ആശുപത്രിയില്‍ ശനിയാഴ്ച രാവിലെ 11.15ഓടെയായിരുന്നു അന്ത്യം.

ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് വ്യാഴാഴ്ചയാണ് ശെഖാവത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രിയോടെ ആരോഗ്യനില വഷളാവുകയായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും മികച്ച നേതാക്കളില്‍ ഒരാളായിരുന്നു ഭൈറോണ്‍ സിംഗ് ശെഖാവത്. മൂന്നു പ്രാവശ്യം രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായിരുന്നു ഷെഖാവത്ത്.

പിതാവിന്റെ അകാല മരണത്തെത്തുടര്‍ന്ന് ഹൈസ്‌കൂളിനു ശേഷം പഠനം അവസാനിപ്പിച്ച ഷെഖാവത്ത് പൊലീസ് സബ് ഇന്‍സ്‌പെക്ടറായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. ജനസംഘത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ഷെഖാവത്ത് 1967ലെ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പോന്ന വിജയം നേടിയിരുന്നു.

1977ലെ ജനതാ തരംഗത്തില്‍ ശെഖാവത് കോണ്‍ഗ്രസ് സര്‍ക്കാറിനെ മറിച്ചിട്ടു. രാജസ്ഥാനിലെ ആദ്യ കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. 1980 വരെ ആ സ്ഥാനത്തു തുടര്‍ന്നു. പിന്നീട്, 1990 മുതല്‍ '92 വരെയും 1993 മുതല്‍ '98 വരെയും അദ്ദേഹം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദം അലങ്കരിച്ചു.

അതിനു ശേഷം പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ ഉപരാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിച്ചു ജയിച്ചു. കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിഭാ പാട്ടീലിന് എതിരെ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X