കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുരന്തോയില്‍ ചീമുട്ടയും ചീഞ്ഞ പച്ചക്കറികളും

  • By Lakshmi
Google Oneindia Malayalam News

കൊച്ചി: ഇരുപതിലേറെ യാത്രക്കാര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായ തുരന്തോ എക്‌സ്പ്രസിലെ പാര്‍ട്രി കാറില്‍ നിന്നും ചീഞ്ഞമുട്ടയും പഴകിയ ഇറച്ചിയും ഉള്‍പ്പെടെയുള്ള തീര്‍ത്തും അനാരോഗ്യകരമായ ഭക്ഷ്യവസ്തുക്കള്‍.

റെയില്‍വേ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഫ്രീസറില്‍ നിന്നും കണ്ടെത്തിയ ഭക്ഷണപദാര്‍ത്ഥങ്ങളിലേറെയും പഴകിയവയായിരുന്നു. കാരറ്റ്, മുളക്, നാരങ്ങ തുടങ്ങിയവപോലും ചീഞ്ഞളിഞ്ഞ നിലയിലാണ് ഫ്രീസറില്‍ ഉണ്ടായിരുന്നത്.

ഇതുമാത്രമല്ല തീര്‍ത്തും വൃത്തിഹീനമായ രീതിയലാണത്രേ പാന്‍ട്രി കൈകാര്യം ചെയ്യുന്നത്. ഇറ്ച്ചിയും മധുരപലഹാരങ്ങളും ഐസ്‌ക്രീമുമെല്ലാം ഒരേ ഫ്രീസറില്‍തന്നെ ഇടകര്‍ത്തിയാണ് സൂക്ഷിച്ചിരുന്നതെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

സാധാരണ പാന്‍ട്രിയിലെ ഭക്ഷണ സാധനങ്ങള്‍ പ്രധാന സ്റ്റേഷനുകളില്‍ നിന്നും എത്തിച്ച് ഫ്രീസറില്‍ സൂക്ഷിയ്ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഉയര്‍ന്ന ക്ലാസുകളിലേയ്ക്ക് മെനുപ്രകാരമുള്ള ഭക്ഷണം പാന്‍ട്രിയില്‍ത്തന്നെ പാകം ചെയ്തു നല്‍കുകയാണ് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയുണ്ടായവരില്‍ ഭൂരിഭാഗംപേരും മുട്ടയും ബ്രഡും കഴിച്ചവരായിരുന്നു. പാന്‍ട്രിയില്‍ നിന്നും പിടിച്ചെടുത്ത മുട്ടകള്‍ തീര്‍ത്തും ചീഞ്ഞതായിരുന്നുവെന്നാണ് സൂചന. പിടിച്ചെടുത്ത പഴകിയ ഭക്ഷണം റെയില്‍വേ ഹെല്‍ത്ത്‌വിഭാഗം സൂക്ഷിച്ചിരിക്കുകയാണ്.

എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ തിങ്കളാഴ്ച വൈകീട്ട് ട്രെയിന്‍ എത്തിയതോടെ 6.15നാണ് പരിശോധന നടത്തിയത്.ഭക്ഷണ പദാര്‍ഥങ്ങള്‍ പഴകിയതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പാന്‍ട്രിയിലുള്ള ജീവനക്കാരെക്കുറിച്ചും അന്വേഷണം നടത്താന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X