കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടലില്‍ മീനില്ലാത്ത കാലം !!

  • By Lakshmi
Google Oneindia Malayalam News

fish
ന്യൂയോര്‍ക്ക്: മീന്‍ വിഭവങ്ങളില്ലാതെ, പ്രത്യേകിച്ചും കടല്‍ മീന്‍ ഇല്ലാതെ ഒരു ദിവസം കഴിയുകയെന്നത് പലര്‍ക്കും ഓര്‍ക്കാന്‍ പറ്റാത്തകാര്യമാണ്.

അപ്പോള്‍ മീന്‍തന്നെ ഇല്ലാതാവും എന്നുകേള്‍ക്കുമ്പോള്‍ ഇത്തരക്കാരുടെ അവസ്ഥയെന്താവും. എന്തായാലും ഈ യാഥാര്‍ത്ഥ്യത്തെ നമ്മള്‍ അഭിമുഖീകരിക്കേണ്ടിവരുമെന്നാണ് ഐക്യരാഷ്ട്രസഭ പുറത്തിറക്കാന്‍ പോകുന്ന ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്.

അടുത്ത 40 വര്‍ഷത്തിനുള്ളില്‍ അതായത് 2050 ആകുമ്പോഴേയ്ക്കും കടലില്‍ ഒരു മീന്‍ പോലുമുണ്ടാകില്ലെന്നാണ് ഗ്രീന്‍ ഇക്കണോമി എന്ന പേരില്‍ പുറത്തിറക്കാന്‍ പോകുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. 30ശതമാനത്തോളം മത്സ്യസമ്പത്ത് ഇതിനകം തന്നെ നശിപ്പിക്കപ്പെട്ടുകഴിഞ്ഞു.

ഇനി 40വര്‍ഷത്തേയ്ക്കുള്ള മത്സ്യവിഭവം മാത്രമേ കടലില്‍ ഉള്ളു എന്നാണ് കണക്കുകള്‍സൂചിപ്പിക്കുന്നത്. ഗ്രീന്‍ ഇക്കണോമി പദ്ധതിയുടെ തലവന്‍ പവന്‍ സുഖ് ദേവ് ഒരു വാര്‍ത്താ ഏജന്‍സിയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ലോകജനസംഖ്യയുടെ എട്ടുശതമാനത്തോളം ഏതെങ്കിലും തരത്തില്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ലോകത്ത് മൂന്നരക്കോടിയോളം ആളുകളാണ് മത്സ്യബന്ധനുവമായി ബന്ധപ്പെട്ട് ജീവിക്കുന്നത്.

അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ മുന്‍കരുതലുകളെടുക്കുകയും മത്സ്യസമ്പത്ത് സംരക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറാവുകയും വേണമെന്ന് യുഎന്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X