മുരളിയെക്കുറിച്ചുള്ള വാര്‍ത്ത മാധ്യമസൃഷ്ടി: രവി

ഇതു സംബന്ധിച്ച് തനിക്കു വ്യക്തമായി അറിവില്ലെന്നും രവി പറഞ്ഞു. തിരിച്ചുവരവ് മാധ്യമ വാര്‍ത്തമാത്രമാണ്. ചാനലുകള്‍ക്കാണ് മുരളീധരനെ തിരിച്ചുകൊണ്ടുവരാന്‍ തിടുക്കം. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ ഞാന്‍ തയ്യാറല്ല- അദ്ദേഹം വ്യക്തമാക്കി.
ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസും ഒരു നാണയത്തിന്റെ ഇരുവശങ്ങളുമാണ്. ഇവരുമായുള്ള ബന്ധത്തില്‍ മുസ്ലീം ലീഗിന്റെ അതേ നിലപാടു തന്നെയാണ് തനിക്കും ഉള്ളതെന്നും വയലാര്‍ രവി പറഞ്ഞു.
മുരളിയുടെ പുനപ്രവേശവാര്‍ത്തകള്‍ സംബന്ധിച്ച് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടിയും വ്യാഴാഴ്ച ഇതേരീതിയിലാണ് പ്രതികരിച്ചത്.
മുരളീധരന്റെ എഐസിസിയിലേക്കുള്ള നേരിട്ടുള്ള പ്രവേശനവും സ്ഥാനമാനം നല്‍കലുമൊക്കെ തീരുമാനിക്കേണ്ടതും പ്രഖ്യാപിക്കേണ്ടതും കോണ്‍ഗ്രസ്സധ്യക്ഷ സോണിയാ ഗാന്ധിയാണെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്.
മുരളീധരന്റെ പുനഃപ്രവേശനത്തെക്കുറിച്ച് പറയാനുള്ളതും അറിയിക്കാനുമുള്ളതൊക്കെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മുരളീധരന്റെ ഡല്‍ഹിയാത്രയും എഐസിസിസ്ഥാനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഉമ്മന്‍ചാണ്ടി ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.












Click it and Unblock the Notifications