സ്വവര്‍ഗവിവാഹം:യുവാക്കള്‍ക്ക് 14വര്‍ഷം തടവ്

2009 ഡിസംബറില്‍ പരമ്പരാഗത ചടങ്ങുകളോടെ വിവാഹിതരായ സ്റ്റീവന്‍ മൊന്‍ജെസ (26)ക്കും കൂട്ടുകാരന്‍ തിവോങ് ചിംബലംഗ (20)യ്ക്കുമാണ് വ ബ്ലാന്റയറിലെ കോടതി തടവുശിക്ഷ വിധിച്ചത്.
ഇവര്‍ സ്വവര്‍ഗരതിയിലേര്‍പ്പെടുകയും അസാന്മാര്‍ഗിക ജീവിതം നയിക്കുകയും ചെയെ്തിട്ടുണ്ടെന്ന് കോടതിയ്ക്ക് ബോധ്യമായതായി ജഡ്ജി പറഞ്ഞു.
ദരിദ്ര രാജ്യമായ മലാവിയിലേത് കടുത്ത യാഥാസ്ഥിതിക നിലപാടുകള്‍ പിന്തുടരുന്ന സമൂഹമാണ്. കോടതിക്ക് പുറത്ത് തടിച്ചുകൂടിയ നാട്ടുകാര്‍ രണ്ടു യുവാക്കള്‍ക്കും നേരേ അസഭ്യവര്‍ഷം ചൊരിഞ്ഞു.
ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കാന്‍ നീക്കം നടക്കുന്നതിനിടയിലുള്ള ഈ ശിക്ഷാവിധി മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കടുത്ത എതിര്‍പ്പിന് പാത്രമായിട്ടുണ്ട്.
മനുഷ്യാവകാശ സംഘടനകള്‍ ശിക്ഷയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാതെ പരസ്പരം സ്‌നേഹിച്ചു എന്ന കുറ്റത്തിന് രണ്ട് യുവാക്കളെ ജയിലിലയ്ക്കാന്‍ വിധിച്ചത് കടുത്ത അനീതിയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗിഫ്റ്റ് ട്രാവെന്‍സ് പറഞ്ഞു.
14 വര്‍ഷമല്ല ഇരുപതു വര്‍ഷം തടവിലിട്ടാലും മനുഷ്യന്റെ ലൈംഗിക താത്പര്യങ്ങള്‍ മാറ്റാന്‍ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications