Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്രാന്‍സില്‍ ബാങ്കുവിളിയില്ലാത്ത പള്ളി വരുന്നു

France Mosque
പാരീസ്: ഫ്രാന്‍സിലെ രണ്ടാമത്തെ വന്‍ നഗരമായ മാര്‍സീലില്‍ ബൃഹത്തായ മുസ്‌ളീംപള്ളി സമുച്ചയത്തിന് തറക്കല്ലിട്ടു.

മുസ്‌ളീം സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ മുഖം മറച്ച് വരുന്നത് (ബുര്‍ഖ) നിരോധിക്കുന്ന ബില്ലിന് ഫ്രഞ്ച് മന്ത്രിസഭ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് മുസ്ലീം പള്ളി സമുച്ചയത്തിന് തറക്കല്ലിട്ടിരിക്കുന്നത്.

ഏഴായിരം ആളുകളെ ഉള്‍ക്കൊള്ളാവുന്ന പ്രാര്‍ത്ഥനാലയം, ഖുറാന്‍ പാഠശാല, ലൈബ്രറി, ടീ റൂം എന്നിവ ഉള്‍പ്പെട്ടതാണ് ഈ പള്ളി സമുച്ചയം. 2.7 കോടി ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മാര്‍സീലിലെ സെന്റ് ലൂയി പ്രദേശത്താണ് പള്ളിസമുച്ചയം പണിയുന്നത്.

പള്ളിയില്‍ ബാങ്കുവിളി ഉണ്ടാവില്ല. പകരം വിശ്വാസികളെ നിസ്‌കാരസമയം അറിയിക്കാനായി അഞ്ചുനേരം നീലവെളിച്ചം സ്തൂപഗോപുര മുകളില്‍ നിന്നു തെളിക്കും.

യൂറോപ്പില്‍ ഏറ്റവുമേറെ മുസ്‌ളീം ജനസംഖ്യയുള്ള രാജ്യമാണ് ഫ്രാന്‍സ് 60 ലക്ഷത്തോളം മുസ്ലീങ്ങളാണ് ഇവിടെയുള്ളത്. സ്ത്രീകള്‍ മുഖാവരണം ധരിച്ച് പൊതുസ്ഥലങ്ങളില്‍ എത്തുന്നതിന് ഫ്രാന്‍സില്‍ നിരോധനം ഏര്‍പ്പെടുത്തുന്നത് മുസ്ലീം ജനവിഭാഗത്തില്‍ പ്രതിഷേധവും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്.

ഫ്രാന്‍സ് മുസ്‌ളീം വിരുദ്ധ നയം സ്വീകരിക്കുന്നു എന്ന് മുസ്‌ളീം മതയാഥാസ്ഥിതിക സംഘടനകള്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഈ പള്ളി സമുച്ഛയം യാഥാര്‍ത്ഥ്യമാകുന്നതോടെ ഒരു പരിധിവരെ ഈ ആരോപണത്തില്‍ നിന്നും രക്ഷനേതാടാന്‍ ഫ്രാഞ്ച് സര്‍ക്കാറിന് കഴിയും.

സ്ത്രീകളുടെ മാന്യത ഹനിക്കുന്നതാണ് 'ബുര്‍ഖ'യെന്നും അത് നിരോധിക്കുന്നത് മതവികാരം വ്രണപ്പെടുത്തലായി കാണരുതെന്നും ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍കോസി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+