കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാവിന്റെ മണിയറയില്‍ യുവതിയുടെ പ്രതിഷേധം

  • By Lakshmi
Google Oneindia Malayalam News

പള്ളിക്കല്‍(മലപ്പുറം): വിവാഹം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ സ്വന്തം മണിയറയില്‍ മറ്റൊരു സ്ത്രീ കയറിയിരുന്നാല്‍ എങ്ങനെയിരിക്കും. വിവാഹദിവസം ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒന്നായി മാറും.

തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസം ഇതേ സംഭവം നടന്നു. വയനാട് ജില്ലയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ യുവാവിനാണ് വിവാഹരാത്രി കാളരാത്രിയായത്.

തന്നെ വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന് ആരോപിച്ച്് കോഴിക്കോട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ യുവതിയാണ് യുവാവിന്റെ മണിയറയില്‍ കയറി വാതിലടച്ചത്.

നിലമ്പൂര്‍ മേഖലയില്‍ നിന്നുള്ള യുവതിയുമായുള്ള വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ യുവാവിനെ മണിയറയില്‍ സ്വീകരിച്ചത് ഈ യുവതിയാണ്. സ്ഥിതി വഷളാവുകയും യുവാവ് വഞ്ചിച്ചുവെന്ന് യുവതി ആരോപിക്കുകുയും ചെയ്തതോടെ പ്രശ്‌നം പൊലീസ് സ്റ്റേഷനില്‍ എത്തി.

ഈ യുവതിയുമായി യുവാവിന്റെ വിവാഹം നേരത്തേ നിശ്ചയിച്ചിരുന്നുവത്രേ. എന്നാല്‍ മറ്റൊരു ബന്ധത്തിന്റെ പേരില്‍ വിവാഹനിശ്ചയത്തിന്റെ തലേന്ന് യുവതി ബന്ധം വേണ്ടെന്നുവയ്ക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞത്.

മാത്രമല്ല നിശ്ചയം വേണ്ടെന്ന് വച്ചതിനാല്‍ നഷ്ടപരിഹാരമായി യുവതിയുടെ വീട്ടുകാര്‍ 15,000 രൂപയും യുവാവിന് നല്‍കിയിരുന്നുവത്രേ. ഇതിന് ശേഷമാണത്രേ നിലമ്പൂര്‍ സ്വദേശിയായ യുവതിയുമായി വിവാഹമുറപ്പിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X