കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരം തുടരുന്നു; വ്യോമഗതാഗതം താറുമാറായി

  • By Ajith Babu
Google Oneindia Malayalam News

Air India strike: 76 flights cancelled
ദില്ലി: എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ രാജ്യത്തെ വ്യോമഗതാഗതം താറുമാറായി. ആഭ്യന്തര-അന്തരാഷ്ട്ര സെക്ടറുകളിലെ 76 ഓളം സര്‍വീസുകള്‍ സമരത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ റദ്ദാക്കി.

യൂണിയന്‍ നേതാക്കള്‍ പരസ്യപ്രസ്താവന നടത്തുന്നത് വിലക്കേര്‍പ്പെടുത്തി എയര്‍ ഇന്ത്യ മാനേജ്‌മെന്റ്് സര്‍ക്കുലര്‍ ഇറക്കിയതില്‍ പ്രതിഷേധിച്ചാണ് പതിമൂവായിരത്തില്‍പ്പരം വരുന്ന ജീവനക്കാര്‍ ചൊവ്വാഴ്ച മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്.

സംഘടനാ നേതാക്കളുമായി ചൊവ്വാഴ്ച ചര്‍ച്ച നടത്തിയെങ്കിലും അതു പരാജയപ്പെട്ടു. ജീവനക്കാരുമായി ബുധനാഴ്ചയും ചര്‍ച്ച നടത്താമെന്ന് എയര്‍ ഇന്ത്യ സിംഎഡി അരവിന്ദ് ജാദവ് അറിയിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം 3.30ന് ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തിലും ചര്‍ച്ച നടക്കുക.

എയര്‍ ഇന്ത്യ സമരം ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയിരക്കുകയാണ്. ദില്ലി വിമനത്താവളത്തില്‍ നിന്നുള്ള 24 ഉം മുംബൈയില്‍ നിന്നുള്ള 37 ഉം കൊല്‍ക്കത്തയില്‍ നിന്നുള്ള ആറും ചെന്നൈയില്‍ നിന്നുള്ള ഏഴും ബാംഗ്ലൂരില്‍ നിന്നുള്ള രണ്ടും സര്‍വീസുകളാണ് ബുധനാഴ്ച റദ്ദാക്കിയത്.
കൊച്ചി-ഷാര്‍ജ, ഷാര്‍ജ-കൊച്ചി, കൊച്ചി-ദമം, മുംബൈ-തിരുവനന്തപുരം, ചെന്നൈ-കൊച്ചി വിമാനങ്ങളും റദ്ദാക്കിയിവയില്‍പ്പെടുന്നു.

ചൊവ്വാഴ്ച തന്നെ 50 സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. പലതും മണിക്കൂറുകളോളം വൈകുകയും ചെയ്തു. മറ്റു എയര്‍ലൈന്‍സുകളുമായി സഹകരിച്ച് സമരത്തെ നേരിടാന്‍ എയര്‍ ഇന്ത്യ ശ്രമിയ്ക്കുന്നുണ്ടെങ്കിലും അതൊന്നും വിജയിച്ചിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X