കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖം മിനുക്കാന്‍ മോഡി ഗാന്ധി ക്ഷേത്രം പണിയുന്നു

  • By Ajith Babu
Google Oneindia Malayalam News

Narendra Modi
അഹമ്മദബാദ്: മുഖം മിനുക്കലിന്റെ ഭാഗമായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിയ്ക്കുന്നു. 2002ലെ വര്‍ഗ്ഗീയ കലാപത്തിലൂടെ കളങ്കപ്പെട്ട പ്രതിച്ഛായ നന്നാക്കിയെടുക്കാന്‍ ഇത്തവണ അദ്ദേഹം കൂട്ടുപിടിച്ചിരിയ്ക്കുന്നത് സാക്ഷാല്‍ സാക്ഷാല്‍ മഹാത്മാ ഗാന്ധിയെ തന്നെയാണ്.

100 കോടി രൂപ മുടക്കി മഹാത്മഗാന്ധിയുടെ പേരില്‍ ഗാന്ധിനഗറില്‍ ഒരു ക്ഷേത്രം പണിയാനാണ് മോഡി തീരുമാനിച്ചിരിയ്ക്കുന്നത്. ഇതിനായി 18000 ഗ്രാമങ്ങളിലെയും 169 പട്ടണങ്ങളിലെയും മണ്ണും വെള്ളവും ഉപയോഗപ്പെടുത്താനും ഗുജറാത്ത് സര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

തലമുറകള്‍ ക്ഷേത്രത്തിലെത്തുമ്പോള്‍ അവരിലേക്ക് ഗാന്ധിജിയുടെ സന്ദേശം എത്തിച്ചേരുമെന്നും മഹാത്മാവ് കാണിച്ച് തന്ന വഴിയിലൂടെ സഞ്ചരിക്കാന്‍ അവരെ ഓര്‍മ്മപ്പെടുത്താന്‍ ഇതിലൂടെ സാധിയ്ക്കുമെന്നും മോഡി പറയുന്നു.

അതേ സമയം മോഡിയുടെ പദ്ധതിയ്‌ക്കെതിരെ എതിര്‍പ്പുമായി ഗാന്ധിയന്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. മോഡി മഹാത്മജിയുടെ പാരമ്പര്യത്തെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും സ്വന്തം പ്രതിച്ഛായയ്ക്ക് തിളക്കം വരുത്താനാണ്് മോഡിയുടെ ഈ നീക്കമെന്നും ഗാന്ധിയന്മാര്‍ ആരോപിയ്ക്കുന്നു. ക്ഷേത്രം നിര്‍മ്മിയ്ക്കാനുള്ള നീക്കം നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ മോഡിയ്ക്ക് കത്തെഴുതിയിട്ടുണ്ട്.

മഹാത്മജിയുമായി മോഡിയെ താരതമ്യപ്പെടുത്താന്‍ ഒരിക്കലും സാധിക്കില്ല. അതിനുള്ള ധാര്‍മ്മികമായ അവകാശം അദ്ദേഹത്തിനില്ല. രാഷ്ട്രത്തിന്റെ സ്വത്ത് അനാവശ്യമായി ചെലവഴിക്കുന്നതിനോട് രാഷ്ട്രപിതാവ് എന്നും എതിര്‍ത്തിരുന്നു. അതേ രാഷ്ട്രപിതാവിന്റെ പേരിലാണ് 100 കോടിയുടെ ക്ഷേത്രം പണിയുന്നത് പ്രശസ്ത ഗാന്ധിയന്‍മാരായ ഇലാ പഥക്, ചീനു വൈദ്യ എന്നിവര്‍ ചൂണ്ടികാട്ടി.

മോഡി മുഖം മിനുക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്നും 2002 ലെ കലാപം ജനങ്ങളുടെ മനസ്സില്‍ നിന്ന് മായില്ലെന്നും ഗാന്ധിയനായ പ്രകാശ് ഷാ പറഞ്ഞു.ഗാന്ധിയന്‍മാര്‍ പ്രതിഷേധം ശക്തിപ്പെടുത്തുകയാണെങ്കില്‍ ക്ഷേത്രം പണിയുമായി മുന്നോട്ടു നീങ്ങാനുള്ള മോഡിയുടെ ശ്രമങ്ങള്‍ തടസ്സപ്പെട്ടേക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X