കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

  • By Ajith Babu
Google Oneindia Malayalam News

West Bengal
കൊല്‍ക്കത്ത: ബംഗാളിലെ മുനിസിപ്പല്‍ ഭരണ സമിതി തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ഇടതുമുന്നണിയും തൃണമൂല്‍ കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടം. അതേസമയം സിപിഎമ്മിന്റെ ശക്തിദുര്‍ഗ്ഗമായിരുന്ന സാള്‍ട്ട്‌ലേക്ക് തൃണമൂല്‍ പിടിച്ചെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ തവണ ഭരണം നഷ്ടപ്പെട്ട കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനിലും തൃണമൂല്‍മുന്നിലാണ്.

81 മുനിസിപ്പല്‍ ഭരണസമിതികളിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഫലം പുറത്തുവരുമ്പോള്‍ 21 ഇടത്ത് ഇടതുമുന്നണിയും 19 ഇടത്ത് തൃണമൂലും ആറിടത്ത് കോണ്‍ഗ്രസും മുന്നേറുകയാണ്.

2005 ല്‍ അട്ടിമറി വിജയത്തിലൂടെയാണ് ഇടതുമുന്നണി കൊല്‍ക്കത്ത കോര്‍പ്പറേഷന്‍ മമത ബാനര്‍ജിയുടെ തൃണമൂലില്‍ നിന്നും പിടിച്ചെടുത്തത്.

പമ്പരാഗതമായി ഇടതുമുന്നണിയുടെ കോട്ടയായ സാള്‍ട്ട്‌ലേക്കില്‍ തൃണമൂല്‍ അട്ടിമറി മുന്നേറ്റമാണ് നടത്തുന്നത്. ഇതാദ്യമായിട്ടായിരിക്കും ഇടതുമുന്നണിയ്ക്ക് ഇവിടെ ഭരണം നഷ്ടമാകുക. 28 വാര്‍ഡില്‍ 17 ലും തൃണമൂല്‍ സ്ഥാനാര്‍ത്ഥികളാണ് മുന്നില്‍. നന്ദിഗ്രാമിന് അടുത്തുള്ള പാംലുക്ക് മുനിസിപ്പാലിറ്റിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു. ഉച്ചയോടെ തെരഞ്ഞെടുപ്പ് ഫലം പൂര്‍ണ്ണമായും വ്യക്തമാകും.

ഞായറാഴ്ച നടന്ന വോട്ടെടുപ്പില്‍ 75 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.കഴിഞ്ഞവര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന സിപിഎമ്മി നും സംസ്ഥാനഭരണം പിടിച്ചെടുക്കാന്‍ പോരാടുന്ന മമതാബാനര്‍ജിക്കും നിര്‍ണായകമായിരിക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X