അണ്വായുധം: ഇന്ത്യ പാകിസ്താനും പിന്നില്‍
ദില്ലി: ഇന്ത്യയുടെ കൈവശമുള്ളതിനേക്കാള്‍ അണ്വായുധങ്ങള്‍ പാകിസ്താന്റെ പക്കലുണ്ടെന്ന് റിപ്പോര്‍ട്ട്. പാക്കിസ്ഥാന് 70 മുതല്‍ 80 വരെ ആണവപോര്‍മുനകള്‍ ഉള്ളപ്പോള്‍ ഇന്ത്യയുടേത് 60 മുതല്‍ 80 വരെയാണ്.
പഞ്ചാബ് പ്രവിശ്യയിലെ ഖുഷാബില്‍ ചൈനീസ് സഹായത്തോടെ നിര്‍മിക്കുന്ന രണ്ട് പുതിയ ആണവ റിയാകടറുകളുടെ പണി പൂര്‍ത്തിയാകുന്നതോടെ പാക്കിസ്ഥാന്റെ അണ്വായുധ നിര്‍മാണം ലക്ഷ്യമിട്ടുള്ള പ്‌ളൂട്ടോണിയം ഉല്‍പാദനം ഏഴു മടങ്ങാവുമെന്ന് സ്‌റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേ സമയം ഇന്ത്യും പാകിസ്താനുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കാര്യത്തില്‍ ചൈന ബഹുദൂരം മുന്നിലാണ്. ചൈനയുടെ കൈവശം 240 ആണവ പോര്‍മുനകളുണ്ട്.
ചൈനയുടെയും ഉത്തരകൊറിയയുടെയും രഹസ്യ സഹായത്തോടെയാണ് പാകിസ്താന്‍ ഇന്ത്യയെ പിന്നിലാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആണവായുധങ്ങളുടെ എണ്ണത്തില്‍ 12,000 പോര്‍മുനകളുമായി റഷ്യയാണ് മുന്‍പില്‍ യുഎസിന്റെ കൈവശം 9,600 എണ്ണമുള്ളപ്പോള്‍ ഫ്രാന്‍സിനു 300 ഉം ബ്രിട്ടന് 225 ഉം ആണവായുധങ്ങള്‍ ഉണ്ട്. എന്നാല്‍ ഇവ യഥാര്‍ഥ കണക്കുകള്‍ അല്ലെന്ന് സംഘടന വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications