Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ധന വില: മമതയും യുപിഎയും രണ്ടുതട്ടില്‍

Mamata Banerjee
ദില്ലി: ഇന്ധനവില കൂട്ടുന്നതില്‍ റെയില്‍മന്ത്രി മമത ബാനര്‍ജിയും കോണ്‍ഗ്രസും രണ്ടുതട്ടില്‍. ഇതിനെത്തുടര്‍ന്ന് വലിവര്‍ധന ചര്‍ച്ചചെയ്യാന്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു. ഉപസമിതി യോഗത്തില്‍ മമത പങ്കെടുക്കുകയും ചെയ്തില്ല.

ഇന്ധനവില ഇപ്പോള്‍ കൂട്ടരുതെന്ന് കാണിച്ച് മമത പ്രധാനമന്ത്രി മന്‍മോഹല്‍ സിങ്ങിന് ഞായറാഴ്ച കത്തു നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് മന്ത്രിസഭാ ഉപസമിതി തീരുമാനമെടുക്കാതിരുന്നത്.

അതേസമയം, വിഷയം ചര്‍ച്ചചെയ്യാന്‍ ഉപസമിതി വീണ്ടും ചേരുമെന്ന് പെട്രോളിയം മന്ത്രി മുരളി ദേവ്‌റ പിന്നീട് മാധ്യമങ്ങളെ അറിയിച്ചു. മന്ത്രിസഭയുടെ അഭിപ്രായവും കണക്കിലെടുക്കുമെന്ന് ധനമന്ത്രി പ്രണബ് മൂഖര്‍ജി വ്യക്തമാക്കി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിനുശേഷം ഉപസമിതി ചേര്‍ന്നേക്കും.

പശ്ചിമബംഗാളില്‍ അടുത്തകൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാലാണ് ഇപ്പോള്‍ ഇന്ധനവില കൂട്ടുന്നതിനെ മമത എതിര്‍ക്കുന്നത്. ബംഗാളിലെ തകര്‍പ്പന്‍ വിജയത്തോടെ ഏതെങ്കിലും കാര്യത്തില്‍ മമതയെ പിണക്കിയാല്‍ ശരിയാവില്ലെന്ന് യുപിഎയും മനസ്സിലാക്കിക്കഴിഞ്ഞു.

ഇന്ധനവില ഇനിയും കൂട്ടിയാല്‍ ഇടതുപക്ഷം അത് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുമെന്നിരിക്കെ മമതയുടെ സമ്മതം ഇക്കാര്യത്തില്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സൂചന.

വില കൂട്ടുന്നതു സംബന്ധിച്ച അന്തിമ തീരുമാനം യു.പി.എ. അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശീയ ഉപദേശക സമിതിയുടെ പരിഗണനയ്ക്ക് വിട്ടേക്കുമെന്നും അഭ്യൂഹമുണ്ട്.

ഇന്ധനവില കൂട്ടുന്നതിന്റെ പ്രത്യാഘാതം തിങ്കളാഴ്ച ചേര്‍ന്ന യോഗം വിലയിരുത്തി. ആഗോള ഇന്ധന വിലയ്ക്കനുസരിച്ച് ഇന്ത്യയില്‍ വില നിര്‍ണയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്കു നല്‍കിയാല്‍ പെട്രോള്‍, ഡീസല്‍ വില മൂന്നര രൂപ വരെ ഉയരും.

ഇറക്കുമതി വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഇന്ധനം വില്‍ക്കുന്നതു കാരണം എണ്ണക്കമ്പനികള്‍ വന്‍ നഷ്ടം നേരിടുന്നു. ഡീസലിന് വില കൂട്ടുന്നത് മൊത്തത്തിലുള്ള വിലക്കയറ്റത്തിനു വഴിവെക്കുമെന്ന പരിഗണനയും പെട്ടെന്നൊരു തീരുമാനത്തില്‍നിന്നു സര്‍ക്കാറിനെ പിന്നോട്ടു വലിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+