Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെ ഗ്രൂപ്പ് സെക്‌സിന് പ്രേരിപ്പിച്ചു

ദില്ലി: ഭാര്യയെ സ്വന്തം കുടുംബാംഗങ്ങള്‍ക്കും ബിസിനസ് പങ്കാളിയ്ക്കുമൊപ്പം ഗ്രൂപ്പ് സെക്‌സിന് നിര്‍ബ്ബന്ധിച്ച ഭര്‍ത്താവിനെ പൊലീസ് അറസ്റ്റുചെയ്തു.

കഴിഞ്ഞ നാലു വര്‍ഷമായി താന്‍ ഈ ക്രൂരതയെ നേരിട്ടുകൊണ്ട് ജീവിക്കുകയാണെന്ന് കാണിച്ച് ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദില്ലി സ്വദേശിയായ ബിസിനസുകാരന്‍ കുല്‍ദീപക് അറോറയെ അറസ്റ്റുചെയ്തത്.

ഭര്‍ത്താവും കുടുംബവും ഇക്കാര്യം പുറത്തുപറയരുതെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇയാളുടെ ഭാര്യ സൂരത്ത് പൊലീസിന് നല്‍കിയ പരാതിയില്‍പ്പറയുന്നു.

ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍വച്ച് നേപ്പാളിലേയ്ക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളുടെ മറ്റു കുടുംബാംഗങ്ങള്‍ മിക്കവരും ഒളിവിലാണ.് ഇവര്‍ക്കെതിരെ ഉടന്‍തന്നെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് ദില്ലി, സൂറത്ത് പൊലീസ് അറിയിച്ചു.

ഒരു മാട്രിമോണിയല്‍ സൈറ്റില്‍ നിന്നുമാണ് കുടുംബാംഗങ്ങള്‍ അറോറയ്ക്കുവേണ്ടി ഈ സ്ത്രീയെ കണ്ടെത്തിയത്. 2003ല്‍ ലണ്ടനില്‍വച്ചാണത്രേ ഇവര്‍ ആദ്യമായി നേരിട്ട് കാണുന്നത്. സ്ത്രീയുടെ കുടുംബാംഗങ്ങളും ലണ്ടനില്‍ സ്ഥിരതാമസമാക്കിയവരായിരുന്നു.

പിന്നീട് 2004ല്‍ സൂറത്തില്‍വച്ച് ഇവരുടെ വിവാഹം നടന്നു. ആദ്യത്തെ ഏതാനും വര്‍ഷങ്ങള്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും ന്നൊല്‍ പിന്നീട് ഭര്‍തൃബന്ധുക്കള്‍ സ്ത്രീധനത്തിന് വേണ്ടി ആവശ്യപ്പെടാന്‍ തുടങ്ങിയത്രേ.

ഇതിനിടെയാണ് ഭര്‍ത്താവ് ഇതിന് മുമ്പ് മറ്റൊരു വിവാഹം ചെയ്തകാര്യം ഇവര്‍ അറിയുന്നത്. മാത്രവുമല്ല ആദ്യബന്ധം ഇയാള്‍ വേര്‍പെടുത്തിയിരുന്നുമില്ല. പിന്നീട് തന്റെ ബിസിനസ് വളര്‍ത്താനായി ഭര്‍ത്താവ് ഭാര്യയെ മറ്റുള്ളവര്‍ക്ക് കാഴ്ചവയ്്കാന്‍ തുടങ്ങി.

ഇങ്ങനെ ഇയാളുടെ ബിസിനസ് പങ്കാളിയുമായി തനിക്ക് ബന്ധം പുലര്‍ത്തേണ്ടിവന്നുവെന്ന് സ്ത്രീ പറയുന്നു. ഇതിനിടെ ഇവര്‍ ഗര്‍ഭം ധരിക്കുകയും അത്് നഷ്ടപ്പെടുകുയം ചെയ്തു.

ബിസിനസ് പങ്കാളികള്‍ക്കുപിന്നാലെ തന്റെ സഹോദരന്മാര്‍ക്കൊപ്പവും ശയിക്കണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടുവെന്നും ഇവരുടെ പരാതിയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+