ആദിവാസി സ്ത്രീയെ നഗ്നയായി നടത്തി
അഗര്‍ത്തല: ലൈംഗികത്തൊഴിലാളിയാണെന്ന് ആരോപിച്ച് ആദിവാസി സ്ത്രീയെ ഗ്രാമകോടതി പരസ്യമായി നഗ്‌നയാക്കി നടത്തി.
ത്രിപുരയിലെ ധാലായ് ഗ്രാമത്തില്‍ ജൂണ്‍് അഞ്ചിനാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. മുപ്പത് വയസ്സ് പ്രായമുള്ള യുവതിയ്ക്കാണ് ഗ്രാമകോടതിയുടെ വിധി അനുസരിച്ച് അപമാനം ഏറ്റുവാങ്ങി നാട്ടുകാര്‍ക്ക് മുന്നില്‍ നഗ്‌നയായി നടക്കേണ്ടി വന്നത്.
ഒരു സ്ത്രീക്ക് ഇത്തരത്തിലുള്ള പീഡനം ഏറ്റുവാങ്ങേണ്ടി വന്ന സംഭവം അത്യന്തം അപലപനീയമാണെന്ന് സംസ്ഥാന മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ പറഞ്ഞു.
കുറ്റക്കാരെന്ന് തെളിയുന്നവര്‍ക്കെതിരെ രാഷ്ട്രീയ വേര്‍തിരിവൊന്നും കാട്ടാതെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
സംഭവുമായി ബന്ധപ്പെട്ട് 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സിഐഡിയെ ചുമതലപ്പെടുത്തി.












Click it and Unblock the Notifications