സഹായിയുമായി പ്രണയം; മന്ത്രി ഭാര്യയെ ഉപേക്ഷിച്ചു
ലണ്ടന്‍: മുന്‍ ഉദ്യോഗസ്ഥയുമായുള്ള പ്രണയബന്ധത്തെത്തുടര്‍ന്ന് ബ്രിട്ടീഷ് മന്ത്രി ഭാര്യയെ ഉപേക്ഷിച്ചു.
ബ്രിട്ടനിലെ ഊര്‍ജ്ജ സെക്രട്ടറിയായ ക്രിസ് ഹുഹ്നെയാണ് മുന്‍ ഉദ്യോഗസ്ഥയായ കാര്‍നിയ ടിമിങ്ഹാമുമായുള്ള ബന്ധത്തെത്തുടര്‍ന്ന് ഭാര്യ വിക്കി പ്രൈസിനെ ഉപേക്ഷിച്ചത്.
ഇക്കാര്യം മന്ത്രി തന്നെയാണ് വെളിപ്പെടുത്തിയത്. ഞായറാഴ്ച നടത്തിയ ഒരു പ്രസ്താവനയില്‍ താനും കാര്‍നിയയും തമ്മില്‍ വളരെ ഗൗരവതരമായ ബന്ധത്തിലാണെന്നും അതുകൊണ്ട് താന്‍ ഭാര്യയുമായുള്ള ബന്ധങ്ങള്‍ വിച്ഛേദിക്കുകയാണെന്നും ക്രിസ് പറഞ്ഞു.
ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ തലപ്പത്തെത്താനുള്ള മത്സരസമയത്ത് ക്രിസിന്റെ വക്താവായിരുന്നു കാര്‍നിയ.
26വര്‍ഷം മുമ്പാണ് അമ്പത്തിയഞ്ചുകാരനായ ക്രിസ് ഗ്രീക്ക് വംശജയായ വിക്കിയെ വിവാഹം ചെയ്തത്. വിക്കി അടുത്ത കാലംവരെ ബിസിനസ് വകുപ്പില്‍ ചീഫ് എക്കണോമിസ്റ്റായിരുന്നു. ക്രിസിനും വിക്കിയ്ക്കും മൂന്നു കുട്ടികളുമുണ്ട്. വിക്കിയ്ക്ക് ആദ്യ വിവാഹത്തില്‍ രണ്ടുകുട്ടികള്‍ വേറെയുമുണ്ട്.
നാല്‍പ്പത്തിനാലുകാരിയായ കാര്‍നിയ ഇലക്ട്രോറല്‍ റിഫോം സൊസൈറ്റിയുടെ കാംപെയിന്‍ ഡയറക്ടറാണ്. മാധ്യമങ്ങളാണ് ക്രിസും കാര്‍നിയയും തമ്മിലുള്ള പ്രണബന്ധം പുറത്തുകൊണ്ടുവന്നത്.












Click it and Unblock the Notifications